ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ പിൻഗാമിയായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു. നവംബർ 11നാകും സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞ. സുപ്രീംകോടതിയുടെ 51 -ാമത് ചീഫ് ജസ്റ്റിസായാണ് സഞ്‌ജീവ് ഖന്ന എത്തുന്നത്. 2025 മെയ് 13ന് സഞ്ജീവ് ഫന്ന വിരമിക്കും. ആറുമാസത്തിലേറെ അദ്ദഹം ചീഫ് ജസ്‌റ്റിസ് പദവിയിലുണ്ടാകും. ഡൽഹി ഹൈക്കോടതിയിൽ നിന്ന് 2019 ജനുവരിയിലാണ് ഖന്ന സുപ്രീംകോടതി ജഡ്‌ജിയായത്. 1983 ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായ സഞ്ജീവ് ഖന്ന ജില്ലാ കോടതിയിലും ഡൽഹി ഹൈക്കോടതിയിലും പ്രാക്‌റ്റീസ് ചെയ്‌തു. നിരവധി പ്രധാനപ്പെട്ട കേസുകളിൽ അദ്ദേഹം ഹാജരായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.