ശ്രീനഗർ: ജമ്മുകശ്മീരിലെ ദോഡ ഗ്രാമത്തിലെ ഇരുപത്തിയഞ്ചോളം വീടുകളിൽ വിള്ളലുകൾ രൂപപ്പെട്ടു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ജോഷിമഠിലെ മണ്ണ് ഇടിഞ്ഞതുമായി ഈ സംഭവത്തെ താരതമ്യപ്പെടുത്താനാവില്ലെന്നും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.
താത്രി ഗ്രാമത്തിലെ വീടുകളിൽ നിന്ന് മാറ്റിത്താമസിപ്പിച്ച നായ് ബസ്തിയിലെ താമസക്കാർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിള്ളലുകൾ ഉണ്ടായതിനെ തുടർന്ന് മൂന്ന് വീടുകൾ ഇടിഞ്ഞ് വീണു. 18 എണ്ണം അപകടാവസ്ഥയിലാണ്. നൂറിലധികം ആളുകളെ ജില്ലാഭരണകൂടം മാറ്റിപ്പാർപ്പിച്ചു.
J&K | A report was sent to Geological Survey of India; they will be arriving for further investigation. Most residents were from nearby villages. Temporary makeshift houses with basic amenities provided to affected residents: Athar Amin Zargar, SDM Doda pic.twitter.com/HF3GvHre5T
— ANI (@ANI) February 3, 2023
ALSO READ: Jammu Kashmir: ജോഷിമഠിന് സമാനമായ സാഹചര്യം കശ്മീരിലും; വീടുകളിൽ വിള്ളൽ
"അപകടാവസ്ഥയിലായ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. സാധ്യമായ ഏറ്റവും മികച്ച നടപടികൾ ജനങ്ങളുടെ സുരക്ഷിതത്വത്തിനായി സ്വീകരിക്കുമെന്നും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വ്യക്തമാക്കി.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ വിദഗ്ധരുടെ സംഘം ദോഡയിൽ എത്തി വിശദമായ പരിശോധന നടത്തി. അവർ പഠനഫലങ്ങൾ സർക്കാരിന് സമർപ്പിക്കും. വിള്ളലുകൾ കാണപ്പെട്ട വീടുകളിലെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഭൂമി താഴാനുള്ള കാരണം അന്വേഷിച്ചുവരികയാണെന്നും താത്രി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അതർ അമീൻ കഴിഞ്ഞദിവസം പറഞ്ഞു. റോഡുകളുടെ നിർമാണവും വെള്ളക്കെട്ടും ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ മലയോര ഗ്രാമത്തിൽ ഭൂമി താഴുന്നതിന് കാരണമാകുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...