ശ്രീഹരിക്കോട്ട: ഐഎസ്ആർഒ വികസിപ്പിച്ച എസ്എസ്എല്‍വിയുടെ ആദ്യ വിക്ഷേപണത്തിന്റെ അവസാനഘട്ടം ആശങ്കയിൽ. അവസാന ഘട്ടത്തിൽ ഡാറ്റാ നഷ്ടം അനുഭവപ്പെട്ടതിനെ തുടർന്ന് ദൗത്യം ആശങ്കയിലായി. 120 ടൺ ഭാരമുള്ള സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) രണ്ട് ഉപഗ്രഹങ്ങളുമായാണ് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങളെ സ്ഥിരതയുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞോ എന്നതില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്.
ഇത് സംബന്ധിച്ച് ഐഎസ്ആർഒ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്. ഇക്കാര്യത്തിൽ വ്യക്തത വരുന്നത് വരെ ദൗത്യം വിജയകരമാണോ എന്നതില്‍ പ്രഖ്യാപനം ഉണ്ടാകില്ലെന്നാണ് സൂചന. മാധ്യമങ്ങളെ കണ്ട ഐഎസ്ആര്‍ഒ തലവന്‍ അവസാനഘട്ടത്തിലെ പ്രശ്നം സൂചിപ്പിച്ചു. എസ്‌എസ്‌എൽവിയുടെ ബാക്കി എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ച പോലെ തന്നെ നിർവഹിച്ചുവെങ്കിലും ദൗത്യത്തിന്റെ ടെർമിനൽ ഘട്ടത്തിൽ ഡാറ്റ നഷ്‌ടപ്പെട്ടുവെന്ന് ഐഎസ്ആർഒ മേധാവി സോമനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഉപഗ്രഹവുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ALSO READ: SSLV-D1/EOS-02: ചരിത്ര നിമിഷം; ഇന്ത്യയുടെ ചെറു ഉപഗ്രഹ വിക്ഷേപണ പേടകം എസ്എസ്എൽവി വിക്ഷേപിച്ചു
ഐഎസ്ആർഒയുടെ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൾ (എസ്എസ്എൽവി) രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത്. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിനായാണ് ഐഎസ്ആർഒ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ രൂപകൽപ്പന ചെയ്തത്. എർത്ത് ഒബ്‌സർവേഷൻ സാറ്റലൈറ്റ് (ഇഒഎസ്–02), ആസാദിസാറ്റ് എന്നീ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് എസ്എസ്എൽവി കുതിച്ചുയർന്നത്.
SSLV-D1/EOS-02 Mission: Maiden flight of SSLV is completed. All stages performed as expected. Data loss is observed during the terminal stage. It is being analysed. Will be updated soon.
— ISRO (@isro) August 7, 2022
SSLV-D1 performed as expected at all stages. In the terminal phase of the mission, some data loss is occurring. We are analysing the data to conclude the final outcome of the mission with respect to achieving a stable orbit: ISRO chairman S. Somanath pic.twitter.com/va2Womiro5
— ANI (@ANI) August 7, 2022
സ്പേസ്കിഡ്സ് ഇന്ത്യ എന്ന സ്റ്റാർട്ടപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ഗ്രാമീണമേഖലയിൽ നിന്നുള്ള 750 വിദ്യാർഥിനികളാണ് ആസാദിസാറ്റ് വികസിപ്പിച്ചത്. രാജ്യത്തിനകത്തും പുറത്തുമുള്ള ഉപയോക്താക്കൾക്ക് ഭാവിയിൽ എസ്എസ്എൽവി സേവനം ഉപയോഗിക്കാം. രണ്ടു മീറ്റര്‍ വ്യാസവും 34 മീറ്റര്‍ ഉയരവുമുള്ള എസ്എസ്എൽവി നിര്‍മിക്കാന്‍ 30 കോടി രൂപയേ ചെലവുവരൂ. ആറുപേര്‍ മാത്രമടങ്ങുന്ന സംഘത്തിന് 72 മണിക്കൂര്‍ കൊണ്ട് എസ്എസ്എൽവിയെ വിക്ഷേപണസജ്ജമാക്കാന്‍ സാധിക്കും. ചെറിയ ഉപഗ്രങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ദൗത്യം എസ്എസ്എൽവിയെ ഏല്‍പ്പിച്ച് പ്രധാന വിക്ഷേപണ വാഹനമായ പിഎസ്എൽവിയെ വലിയ ദൗത്യങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കാനാണ് ഐഎസ്ആർഒയുടെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...