V Narayanan ISRO New Chief: ISRO പുതിയ മേധാവിയായി ഡോ. വി നാരായണൻ ചുമതലയേൽക്കും

ISRO New Chief: നിലവിലെ മേധാവി എസ് സോമനാഥൻ വിരമിക്കുന്ന അവസരത്തിൽ പുതിയ ഐഎസ്ആർഒ മേധാവിയായി വി നാരായണൻ ചുമതലയേൽക്കും

Written by - Zee Malayalam News Desk | Last Updated : Jan 8, 2025, 09:51 AM IST
  • ഐഎസ്‌ആർഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണനെ നിയമിച്ചു
  • കന്യാകുമാരി സ്വദേശിയായ നാരായണൻ നിലവിൽ എൽപിഎസ്‌സി ഡയറക്‌ടറാണ്
  • ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ ചുമതലകൾ അദ്ദേഹത്തിനുണ്ടാകും
V Narayanan ISRO New Chief: ISRO പുതിയ മേധാവിയായി ഡോ. വി നാരായണൻ ചുമതലയേൽക്കും

ന്യൂഡൽഹി: ഐഎസ്‌ആർഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണനെ നിയമിച്ചു. കന്യാകുമാരി സ്വദേശിയായ നാരായണൻ നിലവിൽ എൽപിഎസ്‌സി ഡയറക്‌ടറാണ്.  ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ ചുമതലകൾ അദ്ദേഹത്തിനുണ്ടാകും. 

Also Read: KSRTC സ്വിഫ്റ്റും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം

കന്യാകുമാരി നാഗർകോവിൽ സ്വദേശിയായ ഡോ നാരായണൻ ജിഎസ്‌എൽവി മാർക്ക് മൂന്നിന്റെ സി 25 ക്രയോജനിക് എഞ്ചിൻ വികസനത്തിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ്. ഇന്ത്യയുടെ എറ്റവും കരുത്തനായ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ നിർണായക ഭാഗമാണ് ഈ എഞ്ചിൻ. ചന്ദ്രയാൻ രണ്ട് ലാൻഡിങ്ങ് ദൗത്യത്തിന്റെ പരാജയം പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനായിരുന്നു അദ്ദേഹം. ഏകദേശം നാല് പതിറ്റാണ്ടോളം നീണ്ട കരിയറിനൊപ്പ, ഇന്ത്യൻ ബഹിരാകാശ സംഘടനയിൽ അദ്ദേഹം വിവിധ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Also Read: പുതുവർഷത്തിൽ ഗണേശ കൃപയാൽ ഇവർക്കു ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ

നിലവിലെ ചെയർമാനായ ഡോ. എസ് സോമനാഥ് ജനുവരി 14ന് വിരമിക്കും. ശേഷമാകും ഡോ നാരായണൻ ചെയർമാനായി ചുമതലയെടുക്കുക. ഇദ്ദേഹം നാഗർകോവിൽ സ്വദേശിയാണെങ്കിലും പഠിച്ചതും വളർന്നതും തിരുവനന്തപുരത്താണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News