ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വെച്ചതായി റിപ്പോർട്ട്. വാർത്താ സമ്മേളനത്തിലാണ് ട്രൂഡോയുടെ രാജി പ്രഖ്യാപനം. ഒൻപത് വർഷം അധികാരത്തിൽ ഇരുന്ന ശേഷമാണ് ട്രൂഡോയുടെ പടിയിറക്കമെന്നത് ശ്രദ്ധേയം.
ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടിയുടെ തലപ്പത്തു നിന്നും സ്ഥാനമൊഴിഞ്ഞേക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ജനപ്രീതി കുത്തനെയിടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ രാജിവാർത്ത പുറത്തുവന്നത്. ഈ വർഷം ഒക്ടോബർ അവസാനത്തോടെ നടക്കാൻ സാധ്യതയുള്ള തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ കൺസർവേറ്റീവിനോട് തോറ്റേക്കുമെന്ന സർവേകൾ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഈ പ്രഖ്യാപനം എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ഒക്ടോബറിൽ ഏകദേശം 20 ഓളം എംപിമാർ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് കത്തിൽ ഒപ്പിട്ടിരുന്നു. ട്രൂഡോയുടെയും സർക്കാറിന്റെയും ജനപ്രീതി കുത്തനെയിടിഞ്ഞതോടെയായിരുന്നു ഈ നീക്കം. പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികളാണ് നിലവിൽ സർക്കാർ നേരിടുന്നത്. ഡിസംബർ 16 ന് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചിരുന്നു. ട്രൂഡോയോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ടായിരുന്നു രാജി.
ഒരു ദശാബ്ദക്കാലത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ജസ്റ്റിൻ ട്രൂഡോ 2015 ലായിരുന്നു അധികാരത്തിലേറിയത്. കാനഡയെ അതിൻ്റെ ലിബറൽ വേരുകളിലേക്ക് തിരികെ നയിച്ചത് തുടക്കത്തിൽ ആഘോഷമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.