ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൾ (എസ്എസ്എൽവി) വിക്ഷേപിച്ചു. രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിനായാണ് ഐഎസ്ആർഒ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ രൂപകൽപ്പന ചെയ്തത്.
SSLV-D1/EOS-02 Mission: the launch is scheduled at 9:18 am (IST). Watch LIVE from 08:30 am here: https://t.co/V1Bk6GZoCF pic.twitter.com/ZTYo8NFXac
— ISRO (@isro) August 7, 2022
എർത്ത് ഒബ്‌സർവേഷൻ സാറ്റലൈറ്റ് (ഇഒഎസ്–02), ആസാദിസാറ്റ് എന്നീ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് എസ്എസ്എൽവി കുതിച്ചുയർന്നത്. സ്പേസ്കിഡ്സ് ഇന്ത്യ എന്ന സ്റ്റാർട്ടപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ഗ്രാമീണമേഖലയിൽ നിന്നുള്ള 750 വിദ്യാർഥിനികളാണ് ആസാദിസാറ്റ് വികസിപ്പിച്ചത്. രാജ്യത്തിനകത്തും പുറത്തുമുള്ള ഉപയോക്താക്കൾക്ക് ഭാവിയിൽ എസ്എസ്എൽവി സേവനം ഉപയോഗിക്കാം.
രണ്ടു മീറ്റര്‍ വ്യാസവും 34 മീറ്റര്‍ ഉയരവുമുള്ള എസ്എസ്എൽവി നിര്‍മിക്കാന്‍ 30 കോടി രൂപയേ ചെലവുവരൂ. ആറുപേര്‍ മാത്രമടങ്ങുന്ന സംഘത്തിന് 72 മണിക്കൂര്‍ കൊണ്ട് എസ്എസ്എൽവിയെ വിക്ഷേപണസജ്ജമാക്കാന്‍ സാധിക്കും. ചെറിയ ഉപഗ്രങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ദൗത്യം എസ്എസ്എൽവിയെ ഏല്‍പ്പിച്ച് പ്രധാന വിക്ഷേപണ വാഹനമായ പിഎസ്എൽവിയെ വലിയ ദൗത്യങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കാനാണ് ഐഎസ്ആർഒയുടെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...