Droupadi Murmu: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ഇന്ത്യയുടെ അഭിമാന നിമിഷം; ദ്രൗപദി മുർമു

Droupadi Murmu Addresses Nation: അയോധ്യയിൽ രാമനെ പ്രതിഷ്ഠിച്ചതിലൂടെ ജനങ്ങളുടെ വിശ്വാസത്തെ മാത്രമല്ല ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിലുള്ള അവരുടെ വിശ്വാസം കൂടിയാണ് ഊട്ടിയുറപ്പിച്ചതെന്ന് മുർമു പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 25, 2024, 08:52 PM IST
  • രാജ്യം സാക്ഷ്യം വഹിച്ച ചരിത്രപരമായ മുഹൂർത്തമാണ് അയോധ്യരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ.
  • ഇത് യുഗമാറ്റത്തിന്റെ കാലഘട്ടത്തിലാണെന്നും രാജ്യത്തെ നവോന്നതതലങ്ങളിലെത്തിക്കാനുള്ള സമയം ആ​ഗതമായിരിക്കുകയാണ്.
Droupadi Murmu: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ഇന്ത്യയുടെ അഭിമാന നിമിഷം; ദ്രൗപദി മുർമു

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ചെയതത് രാജ്യത്തിന്റെ ചരിത്രത്തിലെ അഭിമാനകരമായ നിമിഷമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇത് യുഗമാറ്റത്തിന്റെ കാലഘട്ടത്തിലാണെന്നും രാജ്യത്തെ നവോന്നതതലങ്ങളിലെത്തിക്കാനുള്ള സമയം ആ​ഗതമായിരിക്കുകയാണ്, അതിനുവേണ്ടി എല്ലാ പൗരന്മാരും പ്രയത്നിക്കണമെന്ന് 75ാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയത് രാഷ്ട്രപതി പറഞ്ഞു. 

രാജ്യം സാക്ഷ്യം വഹിച്ച ചരിത്രപരമായ മുഹൂർത്തമാണ് അയോധ്യരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ, സാംസ്കാരിക പൈതൃകങ്ങളെ വീണ്ടെടുക്കുന്നതിനായി രാജ്യം നടത്തുന്ന പരിശ്രമങ്ങളുടെ നാഴികക്കല്ലായി അയോധ്യയിലെ പ്രാണ പ്രതിഷ്ഠ നടന്ന ദിനത്തെ ഭാവി ചരിത്രകാരന്മാർ വാഴ്ത്തുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. 

ALSO READ: അങ്കത്തിൽ മുൻതൂക്കം അയോദ്ധ്യയ്ക്കും ചന്ദ്രയാനും; ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി

അയോധ്യയിൽ രാമനെ പ്രതിഷ്ഠിച്ചതിലൂടെ ജനങ്ങളുടെ വിശ്വാസത്തെ മാത്രമല്ല ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിലുള്ള അവരുടെ വിശ്വാസം കൂടിയാണ് ഊട്ടിയുറപ്പിച്ചതെന്ന് മുർമു പറഞ്ഞു. ഭരണ​​ഘടനയുടെ ആരംഭ ദിവസം ആഘോഷമാക്കുന്ന ദിവസമാണ് നാളെ പാശ്ചാത്യ രാജ്യങ്ങളുടെ ജനാധിപത്യ സങ്കൽപ്പങ്ങളേക്കാൾ പഴക്കം ചെന്നതാണ് ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങൾ, അതിനാലാണ് ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്ന ബഹുമതിയിൽ നിലകൊള്ളുന്നത്. 

ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂർ സമൂഹത്തിന് നൽകിയ സംഭാവനകളെക്കുറിച്ചും മുർമു പരാമർശിച്ചു. തന്റെ രാഷ്ട്രീയ കാലത്ത് പാവപ്പെട്ടവർക്കും ജാതീയമായി അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് കർപ്പൂരി താക്കൂർ എന്നും, അദ്ദേഹത്തിന്റെ സംഭാവനകൾക്ക് രാജ്യം മരണാനന്തര ബ​ഹുമതിയായി ഭാരതരത്ന നൽകി ആദരിക്കുകയാണെന്നും മുർമു കൂട്ടിച്ചേർത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

 

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News