ന്യൂഡൽഹി: യുക്രൈനിലുള്ള ഇന്ത്യക്കാർക്ക് പുതിയ ജാഗ്രത നിർദേശം നൽകി സർക്കാർ. എംബസിയുടെ നിർദേശം ലഭിക്കാതെ നിലവിലുള്ള സ്ഥലങ്ങളിൽ നിന്ന് പുറത്ത് ഇറങ്ങരുത്. ഉദ്യോഗസ്ഥരുടെ നിർദേശം ലഭിക്കാതെ അതിർത്തികളിലേക്ക് വരരുത്. രണ്ട് പോയിന്റുകൾ വഴി വരുന്നതിന് മാത്രമേ ഇന്ത്യക്കാർക്ക് അനുമതിയുള്ളൂ. രാത്രി എത്തുന്നത് ഒഴിവാക്കണം.
#UkraineRussiaCrisis All Indian citizens are advised not to move to any of the border posts without prior coordination with GoI officials at border posts: Embassy of India in Kyiv, Ukraine in an advisory to Indian nationals pic.twitter.com/K2Yeu2YxwP
— ANI (@ANI) February 26, 2022
കൂടുതൽ പേരെ യുക്രൈൻ അതിർത്തിയിൽ എത്തിക്കുന്നതിന് നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, യുക്രൈനിൽ മൂന്നാം ദിവസവും റഷ്യയുടെ ആക്രമണം തുടരുകയാണ്. റഷ്യൻ സൈന്യം കീവ് പിടിച്ചടക്കാനുള്ള നീക്കങ്ങളുമായാണ് മുന്നേറുന്നതെന്നാണ് സൂചന.
കീവിൽ ശക്തമായ ഷെല്ലാക്രമണമാണ് റഷ്യ നടത്തുന്നത്. അതിനിടെ, കീവ് വിട്ടെന്ന പ്രചാരണം തള്ളി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ട്വിറ്ററിൽ വീഡിയോ പങ്കുവച്ചു. കീവിൽ തന്നെയുണ്ടെന്നും സ്വാതന്ത്ര്യത്തിനായി പോരാടുമെന്നും സെലെൻസ്കി വ്യക്തമാക്കി. അതേസമയം, യുക്രൈനിൽ പട്ടാള അട്ടിമറി നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആഹ്വാനം ചെയ്തു. രാജ്യത്തെ ജനങ്ങൾക്ക് ആയുധം വിതരണം ചെയ്ത് സൈന്യത്തെ നിർവീര്യമാക്കുകയാണെന്ന് പുടിൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...