ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11,539 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 43 കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ സജീവ കോവിഡ് കേസുകൾ 99,879 ആയി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 44,339,429 ആയി ഉയർന്നു. രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 527,332 ആയി.
സജീവ കോവിഡ് കേസുകളിൽ 24 മണിക്കൂറിനിടെ 1,287 കേസുകളുടെ കുറവ് രേഖപ്പെടുത്തി. ഓഗസ്റ്റ് 20-ന് 2,658,755 കോവിഡ്-19 വാക്‌സിൻ ഡോസുകൾ കൂടി നൽകിയതോടെ, ഇതുവരെ ഇന്ത്യയിൽ നൽകിയ ആകെ കോവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം 2,096,706,895 ആയി. അതേസമയം, രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 43,712,218 ആയി.
11,539 new COVID19 cases in India today; Active caseload at 99,879 pic.twitter.com/wwoYmkSAUc
— ANI (@ANI) August 21, 2022
കഴിഞ്ഞ ദിവസം, രാജ്യത്ത് 3,272 പുതിയ കോവിഡ് കേസുകളും 36 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, കോവിഡ് കേസുകളുടെ വർധനവും വിവിധ പരീക്ഷകളും ഉത്സവങ്ങളും വരുന്നതും പരിഗണിച്ച് ഉത്തർപ്രദേശിലെ കാൺപൂരിൽ ശനിയാഴ്ച സെക്ഷൻ 144 ഏർപ്പെടുത്തി. ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പോലീസ് കമ്മീഷണറുടെ അനുമതിയില്ലാതെ അഞ്ചിൽ കൂടുതൽ ആളുകൾ പൊതുസ്ഥലത്ത് ഒത്തുകൂടാനോ റാലികൾ നടത്താനോ പാടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...