Chanakya Niti: കുട്ടികളുടെ സൂപ്പർ ഹീറോ നിങ്ങൾ തന്നെ! മാതാപിതാക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

പുരാതന ഭാരതത്തിലെ മഹാ പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.  

 

ജീവിതവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ ചാണക്യനീതിയില്‍ പറയുന്നുണ്ട്. അത്തരത്തില്‍ മാതാപിതാക്കള്‍ക്കായി ചില സന്ദേശങ്ങളും അദ്ദേഹം നല്‍കുന്നുണ്ട്.

1 /8

മാതാപിതാക്കള്‍ ചെയ്യുന്നതും പറയുന്നതുമായ ഓരോ കാര്യവും കുട്ടികളെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്ന് ചാണക്യൻ പറയുന്നു. 

2 /8

മാതാപിതാക്കൾ കുട്ടികളുടെ മുന്നില്‍ വളരെ ചിന്തിച്ച് മാത്രമേ സംസാരിക്കാവൂ. കാരണം അവർ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. 

3 /8

കുട്ടികളുടെ മുന്നില്‍ വെച്ച് അപമാനകരമായ വാക്കുകളോ അധിക്ഷേപകരമായ വാക്കുകളോ ഉപയോഗിക്കരുത്. ഇത് കുട്ടികളും ശീലമാക്കും. കുട്ടികളെ സംസ്‌കാരമുള്ളവരായി വളര്‍ത്തേണ്ട ബാധ്യത മാതാപിതാക്കളുടെ ചുമതലയാണ്.  

4 /8

കുട്ടികളുടെ മുന്നില്‍ വച്ച് മാതാപിതാക്കള്‍ കള്ളം പറയരുത്. അങ്ങനെ ചെയ്താൽ അവരുടെ മുന്നില്‍ നിങ്ങള്‍ക്കുള്ള ബഹുമാനം കുറയും. അവരും നിങ്ങളോടും കള്ളം പറയാന്‍ തുടങ്ങിയേക്കാം.  

5 /8

കുട്ടികളുടെ മുന്നില്‍ വച്ച് വഴക്കുണ്ടാക്കുകയും മറ്റുള്ളവരുടെ കുറവുകളെക്കുറിച്ച് സംസാരിക്കുകയോ ചെയ്യരുത്. അത് രക്ഷിതാക്കളോടുള്ള കുട്ടിയുടെ ബഹുമാനം നഷ്ടപ്പെടുത്തും. കുട്ടികള്‍ നിങ്ങളെ അപമാനിക്കാനും മോശമായി ചിത്രീകരിക്കാനും തുടങ്ങും.  

6 /8

ചാണക്യന്റെ നയമനുസരിച്ച്  രക്ഷിതാക്കള്‍ അവരുടെ കുട്ടികള്‍ക്ക് കഴിയുന്നത്ര പ്രചോദനം നല്‍കുന്ന കഥകള്‍ പറഞ്ഞുകൊടുക്കുക. സമൂഹത്തിന് മാതൃകകളായ മഹാരഥന്മാരുടെ കഥകള്‍ അവരുടെ ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ പഠിപ്പിക്കണം.    

7 /8

കുട്ടികളെ വളരെ സ്‌നേഹത്തോടെ വളര്‍ത്തണം. അഞ്ചുവയസ്സുവരെ അവര്‍ക്ക് എല്ലാ കാര്യങ്ങളും സ്‌നേഹത്തോടെ മനസ്സിലാക്കി കൊടുക്കുക. കുട്ടികള്‍ മനഃപൂര്‍വം തെറ്റ് ചെയ്യുന്നില്ല. കുട്ടികള്‍ നിങ്ങളെ നോക്കിയാണ് പഠിക്കുന്നത്.  

8 /8

കുട്ടികള്‍ മര്യാദയുള്ളവരും സംസ്‌കാരമുള്ളവരുമായിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം ചെയ്യേണ്ടത് അവരുടെ ഭാഷ മെച്ചപ്പെടുത്തുക എന്നതാണ്. അതിനായി അവരുടെ മുന്നില്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ നല്ല ഭാഷ ഉപയോഗിക്കണം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola