കത്തുകളും സ്റ്റാമ്പുകളും അടക്കമുള്ള സേവനങ്ങൾക്കൊപ്പം ചായയും കാപ്പിയും ഭക്ഷണവും. പറഞ്ഞുവരുന്നത് പോസ്റ്റോഫീസ് കഫേയെ കുറിച്ചാണ് . പശ്ചിമബംഗാളിലെ പ്രസിദ്ധമായ കൊൽക്കത്ത ജനറൽ പോസ്റ്റ് ഓഫീസ് കെട്ടിടത്തിലാണ് തപാൽ വകുപ്പിന്റെ ആദ്യത്തെ കഫെ തുടങ്ങിയത് . തപാൽ വകുപ്പിലെ കാറ്ററിംഗ് വിഭാഗമാണ് കഫേ നടത്തുന്നത് .സിയുലി എന്നാണ് കഫേയുടെ പേര് .
ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് കഫേയാണിത് . രാവിലെ 10 മുതൽ 7 വരെയാണ് കഫെയുടെ പ്രവർത്തനം . ഇരുന്ന് കഴിക്കാനുളഅള സൗകര്യവും പാർസൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് . ഇതിനൊപ്പം തപാൽ സേവനങ്ങൾക്ക് തടസമില്ല . സ്റ്റാമ്പുകളടക്കമുള്ള തപാൽ ഉത്‍പ്പന്നങ്ങളുടെ വിൽപ്പനയും ഈ ഹോട്ടലിൽ നടക്കുന്നുണ്ട് .
തപാൽ തീമിൽ അലങ്കരിച്ച കഫേയിലാണ് വിൽപ്പന നടത്തുന്നത് . തടി ഫർണീച്ചറുകളും സോഫകളും 1450 ചതുരശ്ര അടി സ്ഥലത്ത് ഏകദേശം 34 പേർക്ക് ഇരിക്കാനുള്ള സൗകര്യവും കഫേയിൽ ഒരുക്കിയിട്ടുണ്ട് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...