പെൺകരുത്ത്; സൗദി വിമാനസർവീസിൽ ജീവനക്കാരായി വനിതകൾ മാത്രം

സൗദിയിലെ റിയാദിൽ നിന്ന് ജിദ്ദയിലേക്കായിരുന്നു ആ ചരിത്ര യാത്ര

Written by - Zee Malayalam News Desk | Last Updated : May 24, 2022, 07:20 PM IST
  • എ320 വിമാനമാണ് ചരിത്ര യാത്ര നടത്തിയത്
  • ബജറ്റ് എയർലൈൻ ആയ ഫ്ലൈ അദീലിന്റെ 117 യാത്രക്കാരാണ് ഉണ്ടായിരുന്നത്
  • 2019ലാണ് ഒരു വനിത കോ-പൈലറ്റിനെ സൗദി അറേബ്യയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി ആദ്യമായി പ്രഖ്യാപിക്കുന്നത്
പെൺകരുത്ത്; സൗദി വിമാനസർവീസിൽ ജീവനക്കാരായി വനിതകൾ മാത്രം

ചരിത്ര തീരുമാനത്തിൽ സൗദി അറേബ്യ . വനിതാ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി സൗദി വിമാനത്തിന്റെ യാത്ര .സ്ത്രീ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി രാജ്യത്തെ ആദ്യ വിമാന യാത്ര പൂർത്തിയാക്കിയിരിക്കുകയാണ് സൗദി അറേബ്യയിലെ ഒരു എയർലൈൻ . രാജ്യത്തിലെ സ്ത്രീ ശാക്തീകരണത്തിനുള്ള ഒരു നാഴികക്കല്ലായി ഇതിനെ വിശേഷിപ്പിക്കാം. വനിതകൾ മാത്രം നിയന്ത്രിച്ച വിമാനം സൗദിയിലെ റിയാദിൽ നിന്ന് ജിദ്ദയിലേക്കായിരുന്നു ആ ചരിത്ര യാത്ര . 

ബജറ്റ് എയർലൈൻ ആയ ഫ്ലൈ അദീലിന്റെ 117 യാത്രക്കാരുമായി പറന്ന എ320 വിമാനമാണ് ചരിത്ര യാത്ര നടത്തിയത് . സ്വദേശികൾ ഉൾപ്പെടെ 7 വനിതകളുടെ നേതൃത്വത്തിലായിരുന്നു വിമാനം നിയന്ത്രിച്ചത് . ഫസ്റ്റ് ഓഫീസർ ഉൾപ്പെടെ ഏഴംഗ ക്രൂവിൽ ഭൂരിഭാഗവും സൗദി വനിതകളായിരുന്നു . എന്നാൽ ക്യാപ്റ്റൻ വിദേശ വനിതയായിരുന്നു . സഹപൈലറ്റായിരുന്നു ജീവനക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ വനിത .

യാരാ ജാൻ എന്ന 23കാരിക്കൊപ്പം സൗദി കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസോടെ പറക്കുന്ന ആദ്യ വനിത ഹനാദി സക്കറിയ അൽ ഹിന്ദി,യുഎഇയിൽ നിന്ന് ആദ്യമായി എയർബസ് എ 320 സിവിൽ എയർക്രാഫ്റ്റ് അന്താരാഷ്ട്രതലത്തിൽ പറത്തിയ റാവിയ അൽ-റിഫി,സൗദിയിലെ വാണിജ്യവിമാനത്തിൽ സഹപൈലറ്റായ ആദ്യ വനിത യാസ്മിൻ അൽ-മൈമാനിയ എന്നിവരും കൂട്ടത്തിലുണ്ട് . 2019ലാണ് ഒരു വനിത കോ-പൈലറ്റിനെ സൗദി അറേബ്യയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി ആദ്യമായി പ്രഖ്യാപിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News