മാസ്ക് ധരിക്കാൻ പലർക്കും മടിയാണ്. എന്തിന് മാസ്ക് ധരിക്കാതിരിക്കാനുള്ള സമരം വരെ ചിലയിടങ്ങളിൽ നടന്നിട്ടുണ്ട്. മാസ്ക് ധരിക്കാൻ പറയുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഇവർ പറയുന്നത്. എന്നാൽ ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിങ്ങൾക്ക് വേണമെങ്കിൽ മാസ്ക് ധരിക്കാതെ നടക്കാം പക്ഷെ ഒരു നിബന്ധന മാത്രം എമ്പോസിഷനും എഴുതണം, ക്ലാസിലിരിക്കാൻ തയ്യാറാവുകയും വേണം.
മാസ്ക് ധരിക്കാത്തവരെ പാഠം പഠിപ്പിക്കാൻ ജില്ലാ ഭരണകൂടമാണ് പോലീസിനൊപ്പം ചേർന്ന് ഈ ശിക്ഷ നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. അതും ഒന്നും രണ്ടും പ്രാവശ്യം എമ്പോസിഷൻ എഴുതിയാൽ പോര കേട്ടോ? കൃത്യം 500 തവണ എഴുതി ഉദ്യോഗസ്ഥരെ കാണിച്ച് ഒപ്പിടീക്കുകയും വേണം.
Also Read: 3 ആശുപത്രികൾ പ്രവേശനം നിഷേധിച്ചു.. 18 വയസുകാരൻ കോവിഡ് ബാധിച്ചു മരിച്ചു
'മാസ്ക് കി ക്ലാസ് എന്നാണ് ഈ നടപടിക്ക് പേര് നൽകിയിരിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥനും ജില്ലാ ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥനും ഒരു ഡോക്ടറും ഈ ക്ലാസിൽ ഉൾപ്പെട്ടിട്ടുണ്ട്. മാസ്കില്ലാതെ പുറത്തിറങ്ങുന്നവർക്ക് നിർദ്ദേശങ്ങളും പാഠങ്ങളും ഈ ക്ലാസിൽ നൽകും. ഇവർക്ക് പൊലീസ് നടപടിയൊന്നും നേരിടേണ്ടി വരില്ല. എന്നാൽ മൂന്ന് നാല് മണിക്കൂർ ക്ലാസിൽ ഇരിക്കേണ്ടി വരും. ക്ലാസിൽ മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയും ഗുണങ്ങളും ഉൾപ്പെട്ട വീഡിയോ ദൃശ്യങ്ങൾ ഇവർക്ക് മുന്നിൽ പ്രദർശിപ്പിക്കും.' പൊലീസ് സൂപ്രണ്ട് സച്ചീന്ദ്ര പട്ടേൽ പറഞ്ഞു.
മാസ്ക് ധരിക്കാത്തതിന് ജനങ്ങൾക്കെതിരെ കേസെടുക്കുന്നത്തിലും, അടിച്ചോടിക്കുന്നതിലുമൊക്കെ ഏറ്റവും ഉചിതമായ രീതി ഇതുപോലുള്ള ക്ലാസുകളും എമ്പോസിഷനുമൊക്കെയാണ്. മൂന്നു നാല് മണിക്കൂർ ക്ലാസിലിരുന്ന് 500 തവണ എമ്പോസിഷനുമൊക്കെ എഴുതുന്നതിനേക്കാൾ ബേധം ജീവൻ രക്ഷിക്കാനായി മാസ്ക് ധരിക്കുന്നതാണെന്ന് ജനങ്ങൾ മനസിലാക്കിക്കൊള്ളും എന്ന് പ്രതീക്ഷിക്കാം.