IBPS RRB Prelims Admit Card 2022: ഐബിപിഎസ് ആർആർബി പ്രിലിംസ് അഡ്മിറ്റ് കാർഡ് പുറത്തുവിട്ടു; അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

IBPS RRB Prelims Admit Card 2022: പരീക്ഷയ്ക്ക് 80 മാർക്കിന്റെ 40 ചോദ്യങ്ങളാണ് ആകെ ഉണ്ടാകുക. 45 മിനിറ്റാണ് പരീക്ഷാ സമയം. 

Written by - Zee Malayalam News Desk | Last Updated : Jul 23, 2022, 12:04 PM IST
  • ഉദ്യോഗാർത്ഥികൾക്ക് ibps.in ഔദ്യോ​ഗിക വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
  • ​ഗ്രൂപ്പ് എ ഓഫീസർമാരുടെ (സ്കെയിൽ 1) പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡാണ് പുറത്തിറക്കിയിരിക്കുന്നത്
  • ഐബിപിഎസ് ക്ലാർക്ക് പ്രിലിംസ് പരീക്ഷ 2022 ഓ​ഗസ്റ്റ് 28, 2022 സെപ്റ്റംബർ 03, 04 തീയതികളിൽ നടത്തും
IBPS RRB Prelims Admit Card 2022: ഐബിപിഎസ് ആർആർബി പ്രിലിംസ് അഡ്മിറ്റ് കാർഡ് പുറത്തുവിട്ടു; അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ- റീജിയണൽ റൂറൽ ബാങ്ക് എക്സാം (ഐബിപിഎസ് ആർആർബി) പ്രിലിംസ് അഡ്മിറ്റ് കാർഡ് 2022 പുറത്തുവിട്ടു. ഉദ്യോഗാർത്ഥികൾക്ക് ibps.in ഔദ്യോ​ഗിക വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ​ഗ്രൂപ്പ് എ ഓഫീസർമാരുടെ (സ്കെയിൽ 1) പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡാണ് പുറത്തിറക്കിയിരിക്കുന്നത്. ഐബിപിഎസ് ക്ലാർക്ക് പ്രിലിംസ് പരീക്ഷ  2022 ഓ​ഗസ്റ്റ് 28, 2022 സെപ്റ്റംബർ 03, 04  തീയതികളിൽ നടത്തും. പരീക്ഷയ്ക്ക് 80 മാർക്കിന്റെ 40 ചോദ്യങ്ങളാണ് ആകെ ഉണ്ടാകുക. 45 മിനിറ്റാണ് പരീക്ഷാ സമയം. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം കർശനമായി പാലിച്ചാണ് ഉദ്യോഗാർഥികൾ പരീക്ഷയ്ക്ക് ഹാജരാകേണ്ടതെന്ന് അധികൃതർ അറിയിച്ചു.

ഐബിപിഎസ് ആർആർബി പ്രിലിംസ് അഡ്മിറ്റ് കാർഡ് 2022 എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ഐബിപിഎസിന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ  ibps.in ഓപ്പൺ ചെയ്യുക
ഹോം പേജിൽ ലഭ്യമായ ഐബിപിഎസ് ആർആർബി പ്രിലിംസ് അഡ്മിറ്റ് കാർഡ് 2022 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലോഗിൻ വിശദാംശങ്ങൾ നൽകിയതിന് ശേഷം സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
അഡ്മിറ്റ് കാർഡ് സ്ക്രീനിൽ പ്രദർശിപ്പിക്കും
അഡ്മിറ്റ് കാർഡ് പരിശോധിച്ച് പേജ് ഡൗൺലോഡ് ചെയ്യുക
കൂടുതൽ ആവശ്യത്തിനായി ഡൗൺലോഡ് ചെയ്ത കോപ്പിയുടെ പ്രിന്റ് ഔട്ട് എടുത്ത് ഹാർഡ് കോപ്പിയായി സൂക്ഷിക്കാം

CBSE Class 10 Result 2022: വേണ്ടത് ആകെ 33% മാർക്ക്, സിബിഎസ്ഇ ഫലത്തിൽ അറിയേണ്ടത്

CBSE Class 10 Result 2022 : സിബിഎസ്ഇ പത്താം ക്ലാസ് ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് ശേഷം സിബിഎസ്ഇയുടെ തന്നെ  ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in, cbresults.nic.in-ൽ ഫലങ്ങൾ ലഭ്യമാകും . ഏപ്രിൽ 26 മുതൽ ജൂൺ 15 വരെയാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ നടന്നത്. പത്തിലും പ്ലസ്ടുവിലുമായി ഏകദേശം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 21 പേരും പത്താം ക്ളാസ് പരീക്ഷ എഴുതിയവരാണ്.

33% ആണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ വേണ്ട ഏറ്റവും കുറഞ്ഞ വിജയശതമാനം.  ഇൻറേണൽ എക്സ്റ്റേണൽ വാലുവേഷൻ മാർക്കുകൾ കൂടി പരിഗണിച്ചാണിത്.വിദ്യാർത്ഥികൾ 5 വിഷയങ്ങളിൽ കുറഞ്ഞത് 33% സ്കോർ ചെയ്യണം. 

എല്ലാ അപേക്ഷകളും പരീക്ഷ സംഘം പോർട്ടലിൽ

പരീക്ഷയും അതിൻറെ ഫലവുമായി ബന്ധപ്പെട്ട എല്ലാത്തരം അപേക്ഷകളും പ്രൊസസുകളും പരീക്ഷ സംഘം പോർട്ടലിലൂടെയാണ് ചെയ്യേണ്ടത്. cbse.gov.in, parikshasangam.cbse.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഈ പോർട്ടൽ ലഭ്യമാണ്. സ്കൂൾ റീജിയണൽ ഓഫീസുകളും ബോർഡിന്റെ ആസ്ഥാനവും നടത്തുന്ന വിവിധ പ്രൊസസുകൾ സമന്വയിപ്പിക്കുക എന്നതാണ് ഈ പോർട്ടലിന്റെ ലക്‌ഷ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News