IBPS Calendar 2021-22: അറിയാം IBPS RRB PO/Clerk, IBPS PO/Clerk/SO പരീക്ഷകളുടെ തീയതികൾ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ വിവിധ മത്സര പരീക്ഷകളുടെ തീയതി പുറത്തുവിട്ടു. IBPS RRB Clerk Exam 2021ന്റെ പ്രീലിമിനറി എക്‌സാമുകൾ 2021 ഓഗസ്റ്റ് 01, 07, 08, 14, 21 തീയതികളിൽ നടക്കും. 

Written by - Zee Malayalam News Desk | Last Updated : Feb 4, 2021, 10:56 AM IST
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ വിവിധ മത്സര പരീക്ഷകളുടെ തീയതി പുറത്തുവിട്ടു.
  • IBPS RRB Clerk Exam 2021ന്റെ പ്രീലിമിനറി എക്‌സാമുകൾ 2021 ഓഗസ്റ്റ് 01, 07, 08, 14, 21 തീയതികളിൽ നടക്കും.
  • IBPS Clerk Exam 2021ന്റെ പ്രിലിമിനറി പരീക്ഷ 2021 ഓഗസ്റ്റ് 28, 29, സെപ്റ്റംബർ 04, 05 തീയതികളിലായി നടത്തും.
  • IBPS SO Exam 2021 ന്റെ പ്രിലിമിനറി പരീക്ഷകൾ നടക്കുന്നത് 2021 ഡിസംബർ 18, 26 തീയതികളിലാണ്.
IBPS Calendar 2021-22: അറിയാം IBPS RRB PO/Clerk, IBPS PO/Clerk/SO പരീക്ഷകളുടെ തീയതികൾ

New Delhi: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ വിവിധ മത്സര പരീക്ഷകളുടെ തീയതി പുറത്തുവിട്ടു. IBPS RRB Clerk Exam 2021, IBPS RRB PO Exam 2021, IBPS Clerk Exam 2021, IBPS PO Exam 2021, IBPS SO Exam 2021 എന്നിവയുടെ തീയതികളാണ് പുറത്തു വിട്ടത്. 

IBPS RRB Clerk Exam 2021ന്റെ പ്രീലിമിനറി എക്‌സാമുകൾ 2021 ഓഗസ്റ്റ് 01, 07, 08, 14, 21 തീയതികളിൽ നടക്കും. മൈൻസ് പരീക്ഷ ഒക്ടോബർ 3 നാണ് നിശ്ചയിച്ചിരിക്കുന്നത്. IBPS RRB PO Exam 2021 ന്റെ പ്രിലിമിനറി പരീക്ഷ (Prelims Exam) ക്ലാർക്ക് പ്രിലിമിനറി പരീക്ഷയുടെ അതെ തീയതികളിൽ (Date) നടക്കുമെങ്കിലും മൈൻസ് പരീക്ഷ സെംപ്റ്റംബർ 25 നാണ് നടത്തുക. IBPS RRB Officer Scale 1, 2 പ്രീലിമിനറി പരീക്ഷ സെപ്റ്റംബർ 25ന് (September)തന്നെയാണ് നടത്തുന്നത്. എന്നാൽ മൈൻസ് പരീക്ഷയുടെ തീയതി ഇനിയും നിശ്ചയിച്ചിട്ടില്ല.

ALSO READ: UGC NET 2021: JRF ന്റെ ഉയർന്ന പ്രായപരിധി മേയ് മാസത്തിലെ പരീക്ഷയ്ക്ക് മാത്രം 31 വയസ്സായി ഉയർത്തി

IBPS Clerk Exam 2021ന്റെ പ്രിലിമിനറി പരീക്ഷ 2021 ഓഗസ്റ്റ് 28, 29, സെപ്റ്റംബർ 04, 05 തീയതികളിലായി നടത്തും.  Clerk Exam 2021ന്റെ മൈൻസ് പരീക്ഷ നടക്കുക 2021 ഒക്ടോബർ 31നാണ്. IBPS PO Exam 2021 ന്റെ  പ്രിലിമിനറി പരീക്ഷ ഒക്ടോബർ 09, 10, 16, 17 തീയതികളിൽ നടക്കും. മൈൻസ് പരീക്ഷ നവംബർ 27നാണ് നടത്തുന്നത്. IBPS SO Exam 2021 ന്റെ പ്രിലിമിനറി പരീക്ഷകൾ നടക്കുന്നത് 2021 ഡിസംബർ 18, 26 തീയതികളിലാണ്. മൈൻസ് പരീക്ഷ 2022 ജനുവരി 30നും നടത്തും.

ALSO READ: UGC NET: പരീക്ഷാതീയതി പ്രഖ്യാപിച്ചു,നിരവധി മാറ്റങ്ങളുമായി പുതിയ ഉത്തരവ്

അപേക്ഷിക്കേണ്ടതെങ്ങനെ?

IBPS RRB PO/Clerk, IBPS PO/Clerk/SO പരീക്ഷകൾക്ക് ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പ്രിലിമിനറി പരീക്ഷയ്ക്കും മൈൻസ് പരീക്ഷയ്ക്കും കൂടി ഒറ്റത്തവണ രജിസ്ട്രേഷൻ (Registration) രീതിയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അപേക്ഷിക്കാനായി വിദ്യഭ്യാസ രേഖകൾ കൂടാതെ അപേക്ഷകന്റെ ഫോട്ടോ (Photo), കയ്യൊപ്പ്, വിരൽ അടയാളം എന്നിവ .jpeg ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ibps.in എന്ന ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News