IAF Plane Crash: വ്യേമസേന വിമാന അപകടം; മൂന്ന് പൈലറ്റുമാരിൽ ഒരാൾ മരിച്ചു

മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം. സ്ഥിരമായുള്ള ട്രെയിനിംഗിൻറെ ഭാഗമായാണ് വിമാനങ്ങൾ പറക്കൽ നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Jan 28, 2023, 04:34 PM IST
  • രക്ഷപ്പെട്ട രണ്ട് പൈലറ്റുമാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്
  • മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം
  • സ്ഥിരമായുള്ള ട്രെയിനിംഗിൻറെ ഭാഗമായാണ് വിമാനങ്ങൾ പറക്കൽ നടത്തിയത്
IAF Plane Crash: വ്യേമസേന വിമാന അപകടം;  മൂന്ന് പൈലറ്റുമാരിൽ ഒരാൾ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ വ്യേമസേനയുടെ വിമാനങ്ങൾ തകർന്നു വീണ അപകടത്തിൽ ഒരു പൈലറ്റ് മരിച്ചു. അപകടത്തിൽപ്പെട്ട മിറാഷ് 2000-ൻറെ പൈലറ്റാണ് മരിച്ചത്. സുഖോയ് വിമാനങ്ങളുടെ പൈലറ്റുമാർ സീറ്റ് ഇജക്റ്റ് ( സീറ്റ് പാരച്യൂട്ടിനോടൊപ്പം മുകളിലേക്ക് പൊങ്ങുന്ന സംവിധാനം) ഉപയോഗിച്ച് രക്ഷപ്പെട്ടു.

മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം. സ്ഥിരമായുള്ള ട്രെയിനിംഗിൻറെ ഭാഗമായാണ് വിമാനങ്ങൾ പറക്കൽ നടത്തിയത്. ശനിയാഴ്ട പുലർച്ചെയായിരുന്നു അപകടം. ഗ്വാളിയാർ എയർ ബേസിൽ നിന്നും പറന്നു പൊങ്ങിയ വിമാനങ്ങളാണിവ. അതേസമയം രക്ഷപ്പെട്ട രണ്ട് പൈലറ്റുമാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

പരിശീലന പറക്കൽ

വ്യോമസേനയുടെ വിശദീകരണം പ്രകാരം എല്ലാ ദിവസവും സാധാരണ നടത്തുന്ന പരിശീലന പറക്കലുകളിൽ ഒന്നാണിത്. എന്നാൽ അപകടത്തിൻറെ കാരണം വ്യക്തമല്ല. അപകടത്തിൽ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റഷ്യൻ നിർമ്മിത വിമാനമാണ് സുഖോയ്, ഫ്രഞ്ച് നിർമ്മിത വിമാനമാണ് മിറാഷ്.ആദ്യം പുറത്ത് വന്ന വാർത്തകളിൽ രാജസ്ഥാനിൽ ഒരു ചാർട്ടേഡ് ഫ്ളൈറ്റും മധ്യപ്രദേശിൽ വ്യേമസേന വിമാനവും തകർന്നു വീണെന്നതായിരുന്നു. ഇതിൽ പിന്നീടാണ് വ്യക്തത വന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News