ഹിസ്ബുൽ മുജാഹിദീന്‍ ഭീകരന്‍ താരിഖ് പണ്ഡിറ്റ് പിടിയില്‍

ഹിസ്ബുൽ മുജാഹിദീന്‍  മുഖ്യ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയുടെ പ്രധാന സഹായി ഭീകരന്‍ താരിഖ് പണ്ഡിറ്റ് പിടിയിലെന്ന്‍ ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു . ശനിയാഴ്ച്ച കശ്മീരിലെ പുല്‍വാമ സൈനിക യൂണിറ്റിന് മുമ്പാകെ അപ്രതീക്ഷിതമായി കീഴടങ്ങുകയായിരുന്നു. 'എ' കാറ്റഗറി തീവ്രവാദികളിൽപ്പെടുന്ന താരിഖിനെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് മൂന്നു ലക്ഷം രൂപ പാരിതോഷികം അധികൃതർ പ്രഖ്യാപിച്ചിരുന്നു.

Last Updated : May 29, 2016, 12:48 PM IST
ഹിസ്ബുൽ മുജാഹിദീന്‍ ഭീകരന്‍ താരിഖ് പണ്ഡിറ്റ് പിടിയില്‍

ശ്രീനഗര്‍: ഹിസ്ബുൽ മുജാഹിദീന്‍  മുഖ്യ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയുടെ പ്രധാന സഹായി ഭീകരന്‍ താരിഖ് പണ്ഡിറ്റ് പിടിയിലെന്ന്‍ ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു . ശനിയാഴ്ച്ച കശ്മീരിലെ പുല്‍വാമ സൈനിക യൂണിറ്റിന് മുമ്പാകെ അപ്രതീക്ഷിതമായി കീഴടങ്ങുകയായിരുന്നു. 'എ' കാറ്റഗറി തീവ്രവാദികളിൽപ്പെടുന്ന താരിഖിനെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് മൂന്നു ലക്ഷം രൂപ പാരിതോഷികം അധികൃതർ പ്രഖ്യാപിച്ചിരുന്നു.

ആറു മാസങ്ങള്‍ക്കു മുമ്പ് പുല്‍വാമ ജില്ലയില്‍ യുവാക്കളെ ഹിസ്ബുൽ മുജാഹിദീനില്‍ ചേര്‍ക്കാന്‍ ശ്രമം നടത്തിയതിന് പിന്നില്‍ ബുര്‍ഹാന്‍ വാണിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് റിപ്പോര്‍ട്ടുണ്ട്. താരിഖിനെ ചോദ്യം ചെയ്യുന്നത് വഴി ബുര്‍ഹാന്‍ വാണിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.കശ്മീരില്‍ നിരവധി ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് താരീഖ്. 

കഴിഞ്ഞ ഏപ്രിലില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ താരിഖിന്‍റെ ബന്ധു നസീര്‍ കൊല്ലപ്പെട്ടിരുന്നു. നസീറിനൊപ്പമാണ് ഇയാൾ ഹിസ്ബുൽ മുജാഹിദീനിൽ അംഗമാവുന്നത്. നസീറിന്‍റെ മരണത്തോടെ കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ദൂതര്‍ മുഖേന സുരക്ഷാസേനയുമായി താരിഖ് ബന്ധപ്പെട്ടിരുന്നു.

 

Trending News