ജമ്മു:രണ്ടായി വിഭജിക്കപ്പെട്ട ജമ്മുകശ്മീരിന് രണ്ടിനും സ്വയം ഭരണം നൽകുന്നതിലൂടെ മാത്രമേ കശ്മീർ പ്രശ്നത്തിന് പരിഹാരമാവൂയെന്ന് മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല.രജൗരി ജില്ലയിൽ പര്യടനം നടത്തുന്നതിനിടെ നാഷണൽ കോൺഫറൻസ് യോഗത്തിൽ പാർട്ടി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
"എഴുപത് വർഷത്തോളമായി പരിഹാരമാവാതെ കിടക്കുന്ന,തലമുറകൾക്ക് മുകളിൽ ഇരുട്ട് പരത്തിയ കാശ്മീരിൽ പ്രശ്നത്തിനുള്ള യാഥാർത്യ ബോധത്തോടെയുള്ളതും സാധ്യവുമായ ഒരേയൊരു പരിഹാരം രണ്ട് രാജ്യങ്ങളുടെയും കീഴിലുള്ള കശ്മീരിന് സ്വയം ഭരണം കൊടുക്കുക എന്നത് മാത്രമാണ്" അദ്ദേഹം വ്യക്തമാക്കി
ഞങ്ങൾ ഞങ്ങളുടെ സന്തതികൾക്ക് സമാധാന പൂർണവും അന്തസ്സാർന്നതുമായ ജീവിതം നൽകാൻ കടപ്പെട്ടിരിക്കുന്നുരണ്ടു അയൽ രാജ്യങ്ങളെ തമ്മിൽ വിഭജിക്കുന്ന അതിർത്തി രേഖയെ നെ സമാധാനത്തിന്റെ രേഖയാക്കി പരിവർത്തിപ്പിക്കുന്നതിലൂടെ മാത്രമേ അത് നേടിയെടുക്കാനാവൂ" അദ്ദേഹം കൂട്ടി ചേർത്തു ജമ്മു കശ്മീരിന്റെ മൂന്നിലൊന്ന് വരുന്ന വടക്കേ ഭാഗം പാകിസ്ഥാനും മൂന്നിലൊന്ന് വരുന്ന തെക്കേ ഭാഗം ഇന്ത്യയുടെ കീഴിലുമാണുള്ളത് .രജൗരി പൂഞ്ച് ജില്ലകളിൽ രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയതാണ് അബ്ദുല്ല.