പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അവസരം. ഓണ്‍ലൈനായാണ് അപേക്ഷിക്കണ്ടത്. 96 തസ്തികകളിലാണ് നിയമനം 2022 ഏപ്രിൽ 18 മുതൽ തസ്തികകളിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. മെയ് 21 വരെ അപേക്ഷകൾ സമർപ്പിക്കാം.
യോഗ്യത
ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായം 25 വയസ്സിൽ കൂടരുത്. ഒബിസി വിഭാഗക്കാർക്ക് 3 വർഷവും എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 5 വർഷവും ഉയർന്ന പ്രായ പരിധിയിൽ പ്രത്യേക ഇളവ് ഉണ്ടായിരിക്കും. തിരഞ്ഞെടുക്കുന്നവരെ എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും.
തസ്തികയും ഒഴിവുകളുടെ എണ്ണവും
ഇലക്ട്രീഷ്യൻ - 22
ഇൻസ്ട്രുമെന്റ് മെക്കാനിക്ക് - 2
മെക്കാനിക് ഡീസൽ - 11
വെൽഡർ (G&E) - 14
ഫിറ്റർ - 14
ടർണർ / മെഷിനിസ്റ്റ് - 6
എസി & റഫ്രിജറേഷൻ മെക്കാനിക്ക് - 2
ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ - 3
ഡ്രാഫ്റ്റ്സ്മാൻ സിവിൽ - 1
സർവേയർ - 5
കാർപെന്റർ - 3
പ്ലംബർ - 2
മേസൺ (ബിൽഡിംഗ് കൺസ്ട്രക്ടർ) - 1
ഷോട്ട് ഫയർ/ബ്ലാസ്റ്റർ (ഫ്രഷർ) - 5
മേറ്റ് (മൈൻസ്) - ഫ്രഷർ - 5
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് കേന്ദ്ര ഖനി മന്ത്രാലയത്തിന് കീഴിലെ സർക്കാർ സ്ഥാപനമാണ്. 1972-ൽ പ്രവർത്തനമാരംഭിച്ച കമ്പനിക്ക് രാജ്യത്ത് വിവിധയിടങ്ങളിൽ ഖനന കേന്ദ്രങ്ങളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...