New Delhi: രണ്ടര ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് (Covid 19) കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 2,61,500 പേർക്കാണ്. രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 1.47 കോടി ജനങ്ങൾക്കാണ്. കോവിഡ് ആദ്യമായി സ്ഥിരീകരിച്ചതിൽ പിന്നെ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്‌തതും കഴിഞ്ഞ 24 മണിക്കൂറിലാണ്. ആകെ 1501 പേർ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു.
തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്ത് (India) കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്കുകൾ രണ്ട് ലക്ഷം കടക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ച മാത്രം രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 12 ലക്ഷത്തിലധികം പേർക്കാണ്. കർണാടക ഉൾപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര (Maharashtra), ഉത്തർ പ്രദേശ്, ഡൽഹി, കർണാടക, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കഴിഞ്ഞ 24 മണിക്കൂറുകളിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കോവിഡ് രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ശനിയാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) വിവിധ സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയിലെ മരുന്നുകൾക്ക് ഉണ്ടാകുന്ന പ്രതിസന്ധി എങ്ങനെ പരിഹരിക്കാമെന്നാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് ഗവണ്മെന്റ് അറിയിച്ചു.
കേരളത്തിലും (Kerala) ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കുകളാണ് ഇപ്പോൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇന്നലെ മാത്രം കേരളത്തിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 13,800 പേർക്കായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സർക്കാർ നടത്തിയ വാക്‌സിനേഷൻ ഡ്രൈവിലൂടെ കേരളത്തിലെ 13.78 ശതമാനം ജനങ്ങളൂം വാക്‌സിനേഷൻ സ്വീകരിച്ചു. അതെ സമയം സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം നേരിടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിലെ (India) വിവിധ സംസ്ഥാനങ്ങളിൽ ഓക്സിജൻ, മരുന്നുകൾ, ഹോസ്‌പിറ്റൽ സൗകര്യങ്ങൾ എന്നിവയില്ലെല്ലാം ക്ഷാമം നേരിടുന്നുണ്ട്. കേരളത്തിൽ വൻ തോതിൽ വാക്‌സിൻ ക്ഷാമം നേരിടുകയും വാക്‌സിനേഷൻ നിർത്തി വെയ്‌ക്കേണ്ട അവസ്ഥ കൂടി ഉണ്ടായിരുന്നു. വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ കേരളത്തിൽ രണ്ടര ലക്ഷം വാക്‌സിൻ ഡോസുകൾ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു.
ALSO READ: Covid Second Wave: കിട്ടാനില്ലാത്ത മരുന്നുകൾ ഇതാണ്,സൂക്ഷിക്കണം
ഏപ്രിൽ 2 ന് ബ്രസീലിനെ (Brazil) പിന്നിലാക്കി കൊണ്ട് കോവിഡ് അതിരൂക്ഷമായി ബാധിച്ച രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു. രോഗം അതിരൂക്ഷമായി ബാധിച്ച ഒന്നാമത്തെ രാജ്യം യുഎസ്എ ആണ്. തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ത്യയിലെ കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്കുകൾ ഒന്നര ലക്ഷം കടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...