Covid Second Wave: ഡല്‍ഹിയില്‍ നില അതീവ ഗുരുതരം, ആശുപത്രികളില്‍ ഓക്സിജൻ സിലിണ്ടറുകള്‍ക്കും ICU ബെഡുകള്‍ക്കും ക്ഷാമം

ഡല്‍ഹിയെ പിടിമുറുക്കിയിരിയ്ക്കുകയാണ് Covid രണ്ടാം തരംഗം,  ഡല്‍ഹിയിലെ സാഹചര്യം അതീവ ഗുരുതരമെന്നാണ്  റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 17, 2021, 07:57 PM IST
  • കഴിഞ്ഞ 24 മണിക്കൂറില്‍ 24,000 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് (Covid-19) സ്ഥിരീകരിച്ചത്. 23.36 ശതമാനമാണ് ഡല്‍ഹിയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
  • ഡല്‍ഹിയിലെ മുന്‍ നിര ആശുപത്രികളില്‍ ബെഡുകള്‍ക്ക് ക്ഷാമം നേരിടുന്നതായും ഒരേ ബെഡില്‍ ഒന്നിലധികം രോഗികളെ കിടത്തി ചികിത്സിക്കുന്ന അവസ്ഥയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
  • ഇതേ നില തുടര്‍ന്നാല്‍, ഡല്‍ഹിയില്‍ ആരോഗ്യ സംവിധാനം തകരാറിലാകുമെന്നാണ് പ്രമുഖ ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.
Covid Second Wave: ഡല്‍ഹിയില്‍ നില അതീവ ഗുരുതരം,   ആശുപത്രികളില്‍  ഓക്സിജൻ സിലിണ്ടറുകള്‍ക്കും ICU ബെഡുകള്‍ക്കും ക്ഷാമം

Delhi: ഡല്‍ഹിയെ പിടിമുറുക്കിയിരിയ്ക്കുകയാണ് Covid രണ്ടാം തരംഗം,  ഡല്‍ഹിയിലെ സാഹചര്യം അതീവ ഗുരുതരമെന്നാണ്  റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറില്‍ 24,000 പേര്‍ക്കാണ് ഡല്‍ഹിയില്‍   കോവിഡ്  (Covid-19) സ്ഥിരീകരിച്ചത്.  23.36 ശതമാനമാണ് ഡല്‍ഹിയിലെ കോവിഡ് ടെസ്റ്റ്  പോസിറ്റിവിറ്റി നിരക്ക്. 

അതേസമയം,  ഡല്‍ഹിയില്‍ സ്ഥിതി   ആശങ്കാജനകമെന്ന്  മുഖ്യമന്ത്രി അരവിന്ദ്  കേജ്‍രിവാള്‍ (Arvind Kejriwal) പറഞ്ഞു. തലസ്ഥാനത്തെ ആശുപത്രികളില്‍  ഓക്സിജൻ സിലിണ്ടറുകളുടെയും ICU ബെഡുകളുടെയും  ക്ഷാമം നേരിട്ടു തുടങ്ങിയതായി  അദ്ദേഹം വ്യക്തമാക്കി.

കോവിഡ് പരിശോധനാ റിപ്പോർട്ട്  എത്രയും വേഗം നല്‍കണമെന്ന് അദ്ദേഹം ലാബുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.  ലാബുകള്‍  കൂടുതൽ സാമ്പിളുകൾ എടുക്കുന്നത് കൊണ്ടാണ് റിപ്പോർട്ടുകൾ വൈകുന്നതെന്നും  . ഇത് അനുവദിക്കില്ലെന്നും  നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും   അദ്ദേഹം പറഞ്ഞു. 24 മണിക്കൂറിനകം  ടെസ്റ്റ് റിപ്പോര്‍ട്ട് നല്‍കാനാണ് ലാബുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്. 

Also read: Kerala Covid Update : കോവിഡിൽ വിറച്ച് കേരളം, ഇന്ന് 13,835 കേസ് ടെസ്റ്റ് പോസിറ്റിവിറ്റി 17ന് മുകളിൽ

അതേസമയം,  ഡല്‍ഹിയിലെ മുന്‍ നിര ആശുപത്രികളില്‍ ബെഡുകള്‍ക്ക് ക്ഷാമം നേരിടുന്നതായും ഒരേ ബെഡില്‍ ഒന്നിലധികം രോഗികളെ കിടത്തി ചികിത്സിക്കുന്ന അവസ്ഥയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.  ഇതേ നില തുടര്‍ന്നാല്‍, ഡല്‍ഹിയില്‍  ആരോഗ്യ സംവിധാനം തകരാറിലാകുമെന്നാണ്   പ്രമുഖ ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News