Haryana Nuh Violence: SIT രൂപീകരിയ്ക്കും, ബജ്‌റംഗദൾ നേതാവ് മോനു മനേസറിന്‍റെ പങ്ക് അന്വേഷിക്കുമെന്ന് ഹരിയാന ഡിജിപി

Haryana Nuh Violence:  മുസ്ലീം ആധിപത്യമുള്ള നുഹിലെ അക്രമത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ, സോഹ്‌നയിലും ആക്രമണങ്ങള്‍ അരങ്ങേറി. ഗുരുഗ്രാമില്‍ നിരവധി വാഹനങ്ങള്‍ കത്തിയ്ക്കുകയും മുസ്ലീം പള്ളി ആക്രമിയ്ക്കുകയും പുരോഹിതനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 2, 2023, 04:54 PM IST
  • ഹരിയാനയില്‍ ഉണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷം അന്വേഷിക്കാൻ SIT രൂപീകരിക്കുമെന്നും സംഘർഷത്തിൽ ബജ്‌റംഗദൾ നേതാവ് മോനു മനേസറിന്‍റെ പങ്ക് അന്വേഷിക്കുമെന്നും DGP പറഞ്ഞു
Haryana Nuh Violence: SIT രൂപീകരിയ്ക്കും, ബജ്‌റംഗദൾ നേതാവ് മോനു മനേസറിന്‍റെ പങ്ക് അന്വേഷിക്കുമെന്ന് ഹരിയാന ഡിജിപി

Gurugram: കഴിഞ്ഞ ദിവസം ഹരിയാനയില്‍ ഉണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷം അന്വേഷിക്കാൻ  SIT രൂപീകരിക്കുമെന്നും സംഘർഷത്തിൽ  ബജ്‌റംഗദൾ നേതാവ് മോനു മനേസറിന്‍റെ പങ്ക്  അന്വേഷിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി പികെ അഗർവാൾ ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

Also Read:  Haryana Nuh Violence: ഹരിയാന നുഹ് സംഘര്‍ഷം, മരണസംഖ്യ 6 ആയി, 116 പേര്‍ അറസ്റ്റിൽ, സംയമനം പാലിക്കാന്‍ അപേക്ഷിച്ച് മുഖ്യമന്ത്രി ഖട്ടർ 
 
ഗുരുഗ്രാം പൂർണ്ണമായും സുരക്ഷിതമാണ്, അക്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുതിർന്ന ഉദ്യോഗസ്ഥരെ നുഹിൽ വിന്യസിച്ചിട്ടുണ്ട്, ഭരണകൂടത്തിന്‍റെ ഉത്തരവുകൾ ലംഘിക്കുന്ന ആരെയും കർശനമായി നേരിടാൻ പോലീസ് സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.  എല്ലാ അക്രമ കേസുകളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കും, കുറ്റക്കാരെ വെറുതെ വിടില്ല, അദ്ദേഹം പറഞ്ഞു.

Also Read:  No Confidence motion: അവിശ്വാസ പ്രമേയ ചർച്ച ആഗസ്റ്റ്‌ 8 മുതല്‍, 10 ന് പ്രധാനമന്ത്രിയുടെ മറുപടി 

അക്രമ സംഭവങ്ങളില്‍ ബജ്‌റംഗദൾ നേതാവ് മോനു മനേസറിന്‍റെ പങ്ക് പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുവരികയാണ്.  ഗുരുഗ്രാമിലെ മസ്ജിദിലെ പുരോഹിതനെ കൊലപ്പെടുത്തിയ കേസിൽ നാല് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തതായി അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നുഹിൽ ഉണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആകെ 41 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 116 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു. കൂടാതെ, സംശയം തോന്നിയ നൂറിലധികം പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഹരിയാന ഡിജിപി അറിയിച്ചു. നൂഹിലെ അക്രമത്തിൽ കൊല്ലപ്പെട്ട രണ്ട് ഹോം ഗാർഡുകളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്കിടെയുണ്ടായ കല്ലേറ്  തടയാനുള്ള ശ്രമത്തെച്ചൊല്ലി നുഹിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു മതപണ്ഡിതനുമടക്കം 6 പേര്‍ കൊല്ലപ്പെട്ടിരുന്നു. നുഹിൽ പൊട്ടിപ്പുറപ്പെട്ട വര്‍ഗ്ഗീയ സംഘര്‍ഷം ഗുരുഗ്രം, ഫരീദാബാദ് അടക്കം ഹരിയാനയിലെ മറ്റ് പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു.  
 
മുസ്ലീം ആധിപത്യമുള്ള നുഹിലെ അക്രമത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ, സോഹ്‌നയിലും ആക്രമണങ്ങള്‍ അരങ്ങേറി. ഗുരുഗ്രാമില്‍ നിരവധി വാഹനങ്ങള്‍ കത്തിയ്ക്കുകയും മുസ്ലീം പള്ളി ആക്രമിയ്ക്കുകയും പുരോഹിതനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ഗുരുഗ്രാം ഇപ്പോള്‍ ശാന്തമാണ്‌. നുഹിൽ കർഫ്യൂ നിലനില്‍ക്കുന്നുണ്ട് എങ്കിലും നിയന്ത്രണങ്ങള്‍ വെട്ടി ചുരുക്കിയിട്ടുണ്ട്.

അതേസമയം, നുഹിലെ അക്രമത്തിനെതിരെ ബജ്‌റംഗദൾ, വിശ്വഹിന്ദു പരിഷത്ത് (VHP) അംഗങ്ങൾ ബുധനാഴ്ച ദേശീയ തലസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി. കിഴക്കൻ ഡൽഹിയിലെ നിർമാൻ വിഹാർ മെട്രോ സ്‌റ്റേഷനും ഘോണ്ട ചൗക്കിനും സമീപം പ്രതിഷേധക്കാർ തെരുവിലിറങ്ങി മുദ്രാവാക്യം മുഴക്കി. ഈ രണ്ട് സ്ഥലങ്ങൾക്ക് പുറമെ സുഭാഷ് നഗർ ചൗക്കിന് സമീപവും പ്രകടനങ്ങൾ നടന്നു.

വർഗീയ സംഘർഷം നിയന്ത്രിക്കുന്നതിനായി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ബുധനാഴ്ച (ഓഗസ്റ്റ് 2) വരെ നിർത്തിവച്ചിരിയ്ക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News