Gyanvapi Row: എല്ലാ കക്ഷികൾക്കും ASI റിപ്പോർട്ട് ലഭിക്കും, ഗ്യാന്‍വാപി കേസില്‍ നിര്‍ണ്ണായക വിധി

Gyanvapi Row Update: ASI മുദ്രവച്ച കവറിൽ സർവേയുടെ പഠന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നാല് ഭാഗങ്ങളായി നടത്തിയ സർവേയുടെ പഠന റിപ്പോർട്ട് ASI ഡിസംബർ 18ന് കോടതിയിൽ ഹാജരാക്കിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 24, 2024, 05:28 PM IST
  • ASI നടത്തിയ പഠന റിപ്പോർട്ട് പരസ്യമാക്കരുതെന്ന് മുസ്ലീം വിഭാഗം അപേക്ഷ നൽകിയിരുന്നു. ASI നടത്തിയ ശാസ്ത്രീയ സർവേയുടെ മുദ്ര വച്ച റിപ്പോര്‍ട്ട് ഡിസംബർ 18ന് വാരണാസി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Gyanvapi Row: എല്ലാ കക്ഷികൾക്കും ASI റിപ്പോർട്ട് ലഭിക്കും, ഗ്യാന്‍വാപി കേസില്‍ നിര്‍ണ്ണായക വിധി

Gyanvapi Row Update: വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാന്‍വാപി മസ്ജിദ് കേസില്‍ നിര്‍ണ്ണായക വിധി. മസ്ജിദില്‍ ASI നടത്തിയ ശാസ്ത്രീയ സർവേയുടെ മുദ്ര വച്ച റിപ്പോര്‍ട്ട് എല്ലാ കക്ഷികൾക്കും നല്‍കാന്‍ വാരണാസി ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 

Also Read:  PM Modi on Karpoori Thakur Birth Anniversary: സമൂഹ്യ നീതിയ്ക്കായി പോരാടിയ കർപൂരി ഠാക്കൂറിനെ അനുസ്മരിച്ച് പ്രധാനമന്തി മോദി

ASI നടത്തിയ പഠന റിപ്പോർട്ട് പരസ്യമാക്കരുതെന്ന് മുസ്ലീം വിഭാഗം അപേക്ഷ നൽകിയിരുന്നു.  ASI നടത്തിയ ശാസ്ത്രീയ സർവേയുടെ മുദ്ര വച്ച റിപ്പോര്‍ട്ട്  ഡിസംബർ 18ന് വാരണാസി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 

Also Read:  Cooking Oil Price: പാചക എണ്ണ വില കുറയ്ക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം, എന്താണ് കമ്പനികളുടെ നിലപാട്?

ഗ്യാന്‍വാപി  മസ്ജിദിന്‍റെ സത്യം പുറത്തുവരും

ASI മുദ്രവച്ച കവറിൽ സർവേയുടെ പഠന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നാല് ഭാഗങ്ങളായി നടത്തിയ സർവേയുടെ പഠന റിപ്പോർട്ട് ASI ഡിസംബർ 18ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ASIയുടെ പഠന റിപ്പോർട്ടിൽ നിന്ന്  ഗ്യാന്‍വാപി മസ്ജിദിന്‍റെ സത്യാവസ്ഥ പുറത്തുവരും. 92 ദിവസംകൊണ്ടാണ് ASI സര്‍വേ പൂര്‍ത്തിയാക്കിയത്.  

ASI സംഘം  92 ദിവസം ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ സര്‍വേ നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് ഏറെ ഗൗരവമുള്ളതാണ്. അതിനാൽ മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചു, ഹിന്ദു പക്ഷത്തു നിന്നുള്ള അഭിഭാഷകൻ അനുപം ദ്വിവേദി പറഞ്ഞു. 
 
അതേസമയം, റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കാൻ മുസ്ലീം പക്ഷത്തിനുവേണ്ടി അപേക്ഷ നൽകിയിട്ടുണ്ടെന്ന് അഞ്ജുമണി താജ്മിയ പറഞ്ഞിരുന്നു. പൊതുസമൂഹത്തിന് മുന്നിലോ ഏതെങ്കിലും തരത്തിലോ റിപ്പോര്‍ട്ട് വരുന്നത് തടയണം, താജ്മിയ പറഞ്ഞു.   

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (ASI) ശാസ്ത്രീയ സർവേ പൂർത്തിയാക്കാൻ വാരണാസി കോടതി നാലാഴ്ചത്തെ സമയമാണ് അനുവദിച്ചിരുന്നത്. അതായത്, സെപ്റ്റംബർ 4 വരെയാണ് സര്‍വേ നടത്താന്‍ കോടതി സമയം നല്‍കിയിരുന്നത്. പിന്നീട് സമയപരിധി നീട്ടിയിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കിയ ശേഷമാണ് വിശദമായ റിപ്പോര്‍ട്ട് എഎസ്ഐ വാരണാസി കോടതിയില്‍ സമര്‍പ്പിച്ചത്. 

ഗ്യാന്‍വാപി  മസ്ജിദ് സമുച്ചയത്തിൽ 92 ദിവസത്തെ സൂക്ഷ്മമായ ശാസ്ത്രീയ സർവേയാണ് ASI നടത്തിയത്. ഇപ്പോൾ വാരണാസി ജില്ലാ ജഡ്ജി എ കെ വിശ്വേഷയുടെ കൈയിലുള്ള സീൽ ചെയ്ത റിപ്പോർട്ടിൽ, മുസ്ലീം പള്ളിയുടെ ഉത്ഭവത്തെക്കുറിച്ചും അതിനുമുമ്പ് നിലവിലുണ്ടായിരുന്ന ഒരു ഹിന്ദു ക്ഷേത്രവുമായുള്ള ബന്ധത്തെക്കുറിച്ചും സുപ്രധാന തെളിവുകൾ ഉള്ളതായാണ് റിപ്പോര്‍ട്ട്. മസ്ജിദ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടെന്ന് സൂചിപ്പിക്കുന്ന ശക്തമായ തെളിവുകൾ സർവേയില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ തമ്മിലുള്ള ദീർഘകാല തർക്കം പരിഹരിക്കുന്നതിൽ റിപ്പോർട്ടിന്‍റെ പങ്ക് നിർണായകമാണ്. 

ASI റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ റിപ്പോർട്ടിന്‍റെ കോപ്പി പരസ്യമാക്കണമെന്നും കേസില്‍ ഉൾപ്പെട്ട എല്ലാ കക്ഷികൾക്കും പകർപ്പുകൾ നല്‍കണമെന്നും ഹിന്ദു പക്ഷം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

 

Trending News