Cyclone Gulab: സർവ്വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു, തെലങ്കാനയിൽ നാളെ പൊതു അവധി

ആന്ധ്ര​-ഒഡിഷ തീരത്ത് രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത മഴയിൽ വിശാഖപട്ടണം വിമാനത്താവളം വെള്ളത്തില്‍ മുങ്ങി.  

Written by - Zee Malayalam News Desk | Last Updated : Sep 27, 2021, 11:35 PM IST
  • ആന്ധ്ര​-ഒഡിഷ തീരത്ത് രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത മഴയിൽ വിശാഖപട്ടണം വിമാനത്താവളം വെള്ളത്തില്‍ മുങ്ങി.
  • ആന്ധ്ര, ഹൈദരാബാദ് സർവ്വകലാശാലകൾ ബുധനാഴ്ച വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പ്രഖ്യാപിച്ചു.
  • തെലങ്കാനയിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Cyclone Gulab: സർവ്വകലാശാല പരീക്ഷകള്‍  മാറ്റിവച്ചു, തെലങ്കാനയിൽ നാളെ പൊതു അവധി

Cyclone Gulab: ആന്ധ്ര​-ഒഡിഷ തീരത്ത് രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത മഴയിൽ വിശാഖപട്ടണം വിമാനത്താവളം വെള്ളത്തില്‍ മുങ്ങി.  

വെള്ളക്കെട്ടിനെത്തുടര്‍ന്ന്  വിശാഖപട്ടണത്ത് നിന്നുള്ള വിമാനങ്ങൾ വൈകുമെന്ന് അറിയിപ്പ്  അധികൃതര്‍  നല്‍കിയിട്ടുണ്ട്.  

അതേസമയം, സര്‍വകലാശാലകള്‍ പരീക്ഷകൾ മാറ്റി വച്ചു. ആന്ധ്ര, ഹൈദരാബാദ് സർവ്വകലാശാലകൾ ബുധനാഴ്ച വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പ്രഖ്യാപിച്ചു.  തെലങ്കാനയിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 ഗുലാബ്  ചുഴലിക്കാറ്റ്  (Cyclone Gulab) കനത്ത നാശനഷ്ടമാണ് വരുത്തി വച്ചത്.  തെക്കന്‍ ഒഡീഷയിലും ആന്ധ്രയുടെ വടക്കന്‍ ജില്ലകളിലുമാണ്  ഏറ്റവും കൂടുതല്‍  നാശനഷ്ടം ഉണ്ടായത്. ആന്ധ്രയിലും ഒഡീഷയിലും   ചുഴലിക്കാറ്റില്‍ നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.  ആന്ധ്രയിലെ ശ്രീകാകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് തകര്‍ന്ന്  രണ്ട് പേർ മരിച്ചു.  മൂന്ന് പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഒരാളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഒഡീഷയിലെ ഗഞ്ജം ജില്ലയില്‍ വീട് തകര്‍ന്ന് വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ കെട്ടിടാവിശഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. മൂന്ന് പേരെ രക്ഷിച്ചെങ്കിലും ഗൃഹനാഥന്‍ മരിച്ചു. 

Also Read: Cyclone Gulab: തീരം തൊട്ട് ​ഗുലാബ് ചുഴലിക്കാറ്റ്; കനത്ത മഴ, അതീവ ജാ​ഗ്രതാ നിർദേശം

മരങ്ങള്‍ കടപുഴകി വീണും മണ്ണിടിഞ്ഞും വിശാഖപട്ടണത്തടക്കം ഗതാഗത തടസ്സമുണ്ടായി. ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ട്

എന്നാല്‍,  95 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ട ഗുലാബ്  ചുഴലിക്കാറ്റിന്‍റെ  തീവ്രത കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News