Cyclone Gulab: ആന്ധ്ര-ഒഡീഷ തീരങ്ങളില്‍ ഗുലാബ് ചുഴലിക്കാറ്റ് (Cyclone Gulab) വ്യാപക നാശം വിതച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത് വടക്കന്‍ ആന്ധ്രയിലാണ്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആറ് പേരെ കാണാതായിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇതിനിടയിൽ ഗുലാബ് (Cyclone Gulab) ചുഴലിക്കാറ്റ് കാരണം കേരളത്തിലും ശക്തമായ മഴ തുടരുകയാണ്.
Also Read: Cyclone Gulab: തീരം തൊട്ട് ഗുലാബ് ചുഴലിക്കാറ്റ്; കനത്ത മഴ, അതീവ ജാഗ്രതാ നിർദേശം
തെക്കന്‍ കേരളത്തിലും (Kerala Rain Alert) മധ്യ കേരളത്തിലുമാണ് കൂടുതല്‍ മഴ.തിരുവനന്തപുരത്ത് ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയ മഴ രാത്രിയിലും തുടര്‍ന്നു. കൊച്ചിയില്‍ രാത്രി മുതല്‍ കനത്ത മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊല്ലം, ആലപ്പുഴ ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചു. പത്തനംതിട്ടയില്‍ പല നദികളും നിറഞ്ഞൊഴുകുകയാണ്. കോട്ടയം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട മഴ പെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ 6 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളാ തീരത്ത് ഇന്നും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മാസം ഇത് നാലാമത്തെ തവണയാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം റിപ്പോർട്ട് ചെയ്യുന്നത്.
The Cyclonic Storm ‘Gulab’ over north Andhra Pradesh and adjoining south Odisha, weakened into a Deep Depression at 0230 hrs IST of 27th Sep over north Andhra Pradesh. It is likely to continue to move west-northwestwards and weaken further into a Depression during next 06 hrs. pic.twitter.com/ctXWoQXLBJ
— India Meteorological Department (@Indiametdept) September 26, 2021
ഇതിനിടയിൽ ഗുലാബ് ചുഴലിക്കാറ്റിന്റെ (Cyclone Gulab) തീവ്രത കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമാവുകയും പടിഞ്ഞാറോട്ട് 14 കിലോമീറ്റര്‍ വേഗതയില്‍ നീങ്ങുകയും ചെയ്തിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.
27/09/2021: 04:10 IST; Thunderstorms with light to moderate intensity rain with few spells of heavy intensity rain over isolated places would occur over and adjoining areas of Hodal, Nuh, Bawal, Rewari Sohna (Haryana) Nandgaon, Barsana (U.P.)
— India Meteorological Department (@Indiametdept) September 26, 2021
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...