സിബിഐയുടെ വിശ്വാസ്യത നിലനിര്‍ത്തേണ്ടത് അനിവാര്യം: അരുണ്‍ ജെയ്റ്റ്‌ലി

സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ വിശദീകരണവുമായി കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 

Last Updated : Oct 24, 2018, 01:43 PM IST
സിബിഐയുടെ വിശ്വാസ്യത നിലനിര്‍ത്തേണ്ടത് അനിവാര്യം: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ വിശദീകരണവുമായി കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 

സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ കൈക്കൊണ്ട സ്ഥാനമാറ്റം, സ്ഥലംമാറ്റം, നിര്‍ബന്ധിത അവധി തുടങ്ങിയ നടപടികള്‍ സിബിഐയുടെ വിശ്വാസ്യത നിലനിർത്താനാണെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി പറഞ്ഞു. 

ഡയറക്ടറും സ്പഷ്യല്‍ ഡയറക്ടറും ആരോപണം നേരിടുന്നു. സ്വതന്ത്രമായ അന്വേഷണം രണ്ട് പേര്‍ക്കെതിരെയും നടക്കണം. പക്ഷെ ഈ ആരോപണങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കില്ല. പ്രത്യേക അന്വേഷണ സംഘമാണ് ആരോപണങ്ങള്‍ പരിശോധിക്കുക. 

കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് ഇക്ക്രയ്തില്‍ തീരുമാനമെടുക്കുക. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നല്‍കിയ ശുപാര്‍ശ പ്രകാരമാണ് സര്‍ക്കാരിന്‍റെ നടപടി. കൂടാതെ, നടപടിക്ക് റാഫേല്‍ ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

 

Trending News