ഗണേഷ് ചതുര്‍ത്ഥി മഹോത്സവത്തിന് പരിസമാപ്തി കുറിക്കുന്ന ഗണപതി നിമജ്ജനം ഇന്ന്. ഇതോടനുബന്ധിച്ച് വളരെ വിപുലമായ ക്രമീകരണങ്ങളാണ് മുംബൈയില്‍ നടത്തിയിരിക്കുന്നത്.
മുംബൈ പൂര്‍ണ്ണമായും പോലീസ് നിരീക്ഷണത്തിലാണ്. 40,000 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. 5,000 സിസിടിവി ക്യാമറ, ട്രോണ്‍ മുതലായവയും മുംബൈയെ നിരീക്ഷിക്കും.
ആള്‍ത്തിരക്കുമൂലം കുഴപ്പങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മുംബൈ പോലീസ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഗണപതി നിമജ്ജനം നടക്കുന്ന 119 സ്ഥലങ്ങളില്‍ പോലീസ് പട്രോളിംഗ് നടത്തുന്നുണ്ട്. അതുകൂടാതെ തീരദേശ സംരക്ഷണ സേനയും ഇന്ത്യന്‍ നാവികസേനയും രംഗത്തുണ്ട്.
ശ്രീ സിദ്ധിവിനായകന്‍ യാത്രാവന്ദനം നേരാന്‍ പതിനായിരക്കണക്കിന് ആളുകളാണ് ഒത്തുചേരുന്നത്.