ഗെയിൽ ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 277 എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് gailonline.com എന്ന ഗെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഫെബ്രുവരി രണ്ട് ആണ്. അപേക്ഷാ ഫീസ് 200 രൂപ. എസ് സി/ എസ് ടി, ഭിന്നശേഷിക്കാർ എന്നിവരെ അപേക്ഷ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾ gailonline.com എന്ന ഗെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മറ്റ് ആപ്ലിക്കേഷൻ രീതികൾ സ്വീകരിക്കാൻ പാടില്ല. ജനുവരി നാല് മുതൽ അപേക്ഷകൾ സമർപ്പിക്കാം. ഫെബ്രുവരി രണ്ട് വരെയാണ് അപേക്ഷകൾ സ്വീകരിക്കുക.
ഗെയിൽ റിക്രൂട്ട്‌മെന്റ് 2023: അപേക്ഷ സമർപ്പിക്കേണ്ട രീതി
gailonline.com എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഹോംപേജിലെ കരിയർ ലിങ്കിൽ ക്ലിക്ക് ചെയ്യുക
രജിസ്റ്റർ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക
ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക
ഫീസ് അടച്ച് ഭാവി റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഗ്രൂപ്പ് ചർച്ച കൂടാതെ സെലക്ഷൻ കമ്മിറ്റിയുടെ ഇന്റർവ്യൂവും ഉണ്ടാകും.
ഓർത്തിരിക്കേണ്ട പ്രധാന തിയതികൾ: അപേക്ഷകരുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നത്: ജനുവരി നാല്, 2023. ഓൺലൈൻ രജിസ്ട്രേഷനും അപേക്ഷ സമർപ്പിക്കാനുമുള്ള അവസാന തീയതി: ഫെബ്രുവരി രണ്ട്, 2023
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...