Lucknow: ഉത്തര്‍ പ്രദേശ് മുന്‍ മന്ത്രിയും BJP നേതാവുമായ മുന്‍ ആത്മാറാം തോമറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ആത്മാറാം തോമറിന്‍റെ (Atmaram Tomar) ഭാഗ്പത്തിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. അദ്ദേഹത്തിന്‍റെ ഫോണും കാറും കാണാതായിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കുന്നു.കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് (UP Police) അന്വേഷണം തുടരുകയാണ്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിയ്ക്കുകയാണ്. ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും.
തോമറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറയുന്നു.
വെള്ളിയാഴ്ച രാവിലെ ഡ്രൈവര്‍ വീട്ടിലെത്തി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഇതോടെ ഡ്രൈവര്‍ വിജയ് വാതില്‍ ബലമായി തുറന്ന് അകത്തുകയറിയപ്പോഴാണ് തോമറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഉടനെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങളാരും വീട്ടിലുണ്ടായിരുന്നില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടി.
Also Read: Delhi Riots: ഡൽഹി കലാപത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് കോടതി; പൊലീസിനെതിരെ രൂക്ഷ വിമർശനം
സമ്ഭവൌമയീ ബന്ധപ്പെട്ട് പോലീസ് ഇതിനോടകം സമീപത്ത് താമസിക്കുന്ന ആളുകളെ ചോദ്യം ചെയ്തു. കൂടാതെ, സമീപത്തും വീട്ടിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളും പരിശോധിച്ചു. വീട്ടിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ രണ്ട് യുവാക്കൾ വീട്ടിലേയ്ക്ക് വരുന്നതും തുടർന്ന് കാറില്‍ മടങ്ങിപ്പോകുന്നതും കാണാമെന്നും പോലീസ് പറയുന്നു. സാഹചര്യതെളിവുകള്‍ കൊലപാതകത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നും പോലീസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...