Gold Rate Today: സ്വർണ്ണ വിലയിൽ വീണ്ടും ഇടിവ്; ഇന്ന് കുറഞ്ഞത് 320 രൂപ

Kerala Gold Rate Today: ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വില 6610 രൂപയാണ്.   മെയ് മാസത്തിൽ 55000 കടന്ന് സ്വർണ്ണവില നിലവിൽ രണ്ടായിരം രൂപ വരെ കുറഞ്ഞിരിക്കുകയാണ്.

Written by - Ajitha Kumari | Last Updated : Jun 3, 2024, 12:02 PM IST
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
  • പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞ്
  • ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് ഇന്നത്തെ വില 52,880 ആയിട്ടുണ്ട്
Gold Rate Today: സ്വർണ്ണ വിലയിൽ വീണ്ടും ഇടിവ്; ഇന്ന് കുറഞ്ഞത് 320 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്.  പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞ്,  ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് ഇന്നത്തെ വില 52,880 ആയിട്ടുണ്ട്.  രൂപയിലെത്തി.  ഇന്ന് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 

Also Read: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വില 6610 രൂപയാണ്.   മെയ് മാസത്തിൽ 55000 കടന്ന് സ്വർണ്ണവില നിലവിൽ രണ്ടായിരം രൂപ വരെ കുറഞ്ഞിരിക്കുകയാണ്. ഓഹരി വിപണിയിലെ മുന്നേറ്റവും അന്താരാഷ്ട്ര വിപണിയുമാണ് സ്വർണ്ണവിലയെ ബാധിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതാണ് സ്വർണ്ണ വില കുതിക്കാൻ കാരണം. 

Also Read: ബുധ-ശുക്ര സംയോഗത്തിലൂടെ ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർ തൊടുന്നതെല്ലാം

അത് തന്നെയാണ് സ്വർണ്ണവില അരലക്ഷത്തിന്‌ മുകളിൽ നിൽക്കാൻ കാരണവും.  മാർച്ച് 29 നായിരുന്നു സ്വർണ്ണ വില ആദ്യമായി അരലക്ഷം കടന്നത്.  ജൂൺ മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ ഇപ്രകാരമാണ്. ജൂൺ 1- 53200, ജൂൺ 2- 53200, ജൂൺ 3- 52,880 ആണ്. ഈ ട്രെൻഡ്‌ തുടർന്നാൽ വരും ദിവസങ്ങളിൽ സ്വർണ്ണവില കൂടുതൽ കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News