Venus Transit 2024: ശുക്രന്റെ രാശിമാറ്റം ഈ നാല് രാശിക്കാർക്ക് നൽകും രാജയോ​ഗം; ഇവർക്കിനി ആഢംബര ജീവിതം

Shukra Nakshatra Transit 2024: ശുക്രന്റെ രാശിമാറ്റം വിവിധ രാശിക്കാരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നു. ചില രാശിക്കാർക്ക് ഇത് വലിയ ഭാ​ഗ്യം കൊണ്ടുവരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 2, 2024, 06:45 PM IST
  • ഇടവം രാശിയുടെ അധിപൻ ശുക്രനാണ്
  • ശുക്രൻ്റെ നക്ഷത്രമാറ്റം ഇടവം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും
Venus Transit 2024: ശുക്രന്റെ രാശിമാറ്റം ഈ നാല് രാശിക്കാർക്ക് നൽകും രാജയോ​ഗം; ഇവർക്കിനി ആഢംബര ജീവിതം

ശുക്രന്റെ രാശിമാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വ്യത്യസ്ത ഫലങ്ങൾ നൽകുന്നു. സമ്പത്ത്, ഐശ്വര്യം എന്നിവയുടെ ഘടകമാണ് ശുക്രൻ. ശുക്രന്റെ രാശിമാറ്റം വിവിധ രാശിക്കാരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നു. ചില രാശിക്കാർക്ക് ഇത് വലിയ ഭാ​ഗ്യം കൊണ്ടുവരുന്നു. നിലവിൽ ശുക്രൻ രോഹിണി നക്ഷത്രത്തിലാണ്. ജൂൺ ഏഴിന് രാവിലെ 8.25ന് മൃ​ഗശീർഷ നക്ഷത്രത്തിൽ പ്രവേശിക്കും.

ഇതിന് ശേഷം, ജൂൺ 18ന് പുലർച്ചെ 4.51 വരെ ശുക്രൻ മൃ​ഗശീർഷ നക്ഷത്രത്തിൽ തുടരും. മൃ​ഗശീർഷ നക്ഷത്രത്തിൽ ശുക്രൻ 11 ദിവസം മാത്രമേ നിൽക്കൂ. എന്നാൽ, ഈ 11 ദിവസങ്ങളിൽ നാല് രാശിക്കാരുടെ ജീവിതം മാറും. ഈ രാശിക്കാർക്ക് അവരുടെ കരിയറിൽ വലിയ ഉയർച്ചയുണ്ടാകും. ഇവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും.

ALSO READ: ജാതകത്തിൽ ശനിദോഷം ഉണ്ടോ? ശനിജയന്തിയിൽ ഈ പരിഹാരങ്ങൾ ചെയ്യൂ... ഫലം ഉറപ്പ്

ഭാഗ്യ രാശികൾ

ഇടവം: ഇടവം രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രൻ്റെ നക്ഷത്രമാറ്റം ഇടവം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ജോലിയിൽ ഉയർച്ചയുണ്ടാകും. ഉദ്യോഗസ്ഥർക്ക് നിങ്ങളുടെ ജോലിയിൽ മതിപ്പുണ്ടാകും. സമ്പത്തിൽ വർധനവുണ്ടാകും. വരുമാനത്തിൽ വലിയ വർധനവുണ്ടാകുന്നത് സാമ്പത്തിക പ്രശ്നങ്ങൾ കുറയ്ക്കും.

മിഥുനം: മിഥുനം രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും ഉണ്ടാകും. സുഖസൗകര്യങ്ങൾ വർധിക്കും. നിങ്ങളുടെ കരിയറിൽ നിങ്ങൾ നന്നായി പ്രവർത്തിക്കുകയാണെങ്കിൽ, ഈ സമയം പ്രയോജനകരമായിരിക്കും. പ്രമോഷനും ശമ്പള വർധനവും ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസുകാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. നിങ്ങൾ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സമയം പ്രയോജനകരമായിരിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ബന്ധങ്ങൾ മെച്ചപ്പെടും.

കന്നി: കന്നിരാശിക്ക് ഭാ​ഗ്യ ദിനങ്ങൾ ആയിരിക്കും. നിങ്ങൾക്ക് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതകൾ ഉണ്ട്. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെ നാലിരട്ടി ഫലം ലഭിക്കും. ആരോഗ്യം മികച്ചതായിരിക്കും.

കുംഭം: ശുക്രൻ്റെ രാശിമാറ്റം കുംഭം രാശിക്കാർക്ക് ശുഭകരമാണ്. ഈ രാശിക്കാർക്ക് ഇനി സന്തോഷത്തിന്റെ നാളുകളാണ്. ജോലിയിൽ ഉയർച്ചയുണ്ടാകും. ബിസിനസിൽ ലാഭം വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പണം ലാഭിക്കുന്നതിലും നിങ്ങൾ വിജയിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും.

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News