Baba Siddique Shot Dead: മഹാരാഷ്ട്ര മുൻമന്ത്രി ബാബാ സിദ്ദിഖ് വെടിയേറ്റ് മരിച്ചു; 2 പേർ പിടിയിൽ

6 ബുള്ളറ്റുകളാണ് ബാബ സിദ്ദിഖിന്റെ വയറിലും നെഞ്ചിലും നിന്നായി പുറത്തെടുത്തത്.   

Written by - Zee Malayalam News Desk | Last Updated : Oct 13, 2024, 07:24 AM IST
  • സംഭവത്തിൽ രണ്ട് പേര പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.
  • ഒരാൾ ഉത്തർപ്രദേശ് സ്വദേശിയും മറ്റൊരാൾ ഹരിയാന സ്വദേശിയുമാണെന്നാണ് വിവരം.
Baba Siddique Shot Dead: മഹാരാഷ്ട്ര മുൻമന്ത്രി ബാബാ സിദ്ദിഖ് വെടിയേറ്റ് മരിച്ചു; 2 പേർ പിടിയിൽ

മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻ.സി.പി അജിത് പവർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. മുംബൈ ബാന്ദ്രയിൽ വച്ച് ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. അജ്ഞാതരായ മൂന്ന് പേർ അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ബാബാ സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറിലും നെഞ്ചിലുമാണ് വെടിയേറ്റത്. 6 വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ശരീരത്തിൽ തുള‌ഞ്ഞുകയറിയെന്നാണ് റിപ്പോർട്ട്. 

സംഭവത്തിൽ രണ്ട് പേര പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ഒരാൾ ഉത്തർപ്രദേശ് സ്വദേശിയും മറ്റൊരാൾ ഹരിയാന സ്വദേശിയുമാണെന്നാണ് വിവരം. മൂന്നാമനായുള്ള തിരച്ചിൽ ശക്തമാണ്. 

Also Read: MDMA Seized: ബെം​ഗളൂരുവിൽ നിന്നും കോഴിക്കോട്ടേയ്ക്ക് MDMA കടത്തിയ യുവാവ് പിടിയിൽ!

മുംബൈ ബാന്ദ്ര ഈസ്റ്റിലെ എംഎൽഎ ആയ മകന്റെ ഓഫീസിൽ വെച്ചാണ് ബാബാ സിദ്ദിഖിന് നേരെ അജ്ഞാതർ വെടിയുതിർത്തത്. ഓഫീസിൽ നിന്ന് കാറിലേക്ക് കയറാൻ തുടങ്ങുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ഡോക്ടർമാർ വെടിയുണ്ടകൾ ശരീരത്തിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News