Flood Alert in Delhi : യമുന നദിയിൽ ജലനിരപ്പ് ഉയരുന്നു; ഡൽഹിയിൽ ജാഗ്രത നിർദ്ദേശം

ശനിയാഴ്ചത്തെ കണക്കുക പ്രകാരം ജലനിരപ്പ് 205.33 അടിയാണ്. ഡൽഹിയിൽ പ്രളയ സാധ്യതയുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 31, 2021, 12:41 PM IST
  • ശനിയാഴ്ചത്തെ കണക്കുക പ്രകാരം ജലനിരപ്പ് 205.33 അടിയാണ്.
  • ഡൽഹിയിൽ പ്രളയ സാധ്യതയുണ്ട്.
  • അതിനാൽ തന്നെ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
  • അതുകൂടാതെ പ്രളയ സാധ്യതയുള്ള മേഖലകളിലെ ആളുകളെ മാറ്റിപാർപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
Flood Alert in Delhi : യമുന നദിയിൽ ജലനിരപ്പ് ഉയരുന്നു; ഡൽഹിയിൽ ജാഗ്രത നിർദ്ദേശം

New Delhi:  യമുന നദിയിലെ ജനനിരപ്പ് വൻ തോതിൽ ഉയരുന്നു. ശനിയാഴ്ച രാവിലെയുള്ള കണക്കുകൾ പ്രകാരം ജലനിരപ്പ് അപകട സാധ്യത  മേഖലയ്ക്ക് അടുത്ത് വരെ എത്തിയിരിക്കുകയാണ്.  ശനിയാഴ്ചത്തെ കണക്കുക പ്രകാരം ജലനിരപ്പ് 205.33 അടിയാണ്. ഡൽഹിയിൽ പ്രളയ സാധ്യതയുണ്ട്. അതിനാൽ തന്നെ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

അതുകൂടാതെ പ്രളയ സാധ്യതയുള്ള മേഖലകളിലെ ആളുകളെ മാറ്റിപാർപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗിക കണക്കുകൾ പ്രകാരം ഇപ്പോഴത്തെ ജലനിരപ്പ് 205.01  മീറ്ററാണ്. ഇന്ന് വെളുപ്പിന് 1 മണിക്ക് അത് 205.44 മീറ്ററും, 6 മണിക്ക് 205.20 മീറ്ററും ആയിരുന്നു.

ALSO  READ: Idukki Dam ലെ ജലനിരപ്പ് ഒരടികൂടി ഉയർന്നാൽ blue alert പ്രഖ്യാപിക്കും

വെള്ളിയാഴ്ച ഹരിയാനയിലെ ഹത്നികുണ്ട് ബാരേജിൽ നിന്ന് കൂടുതൽ ജലം നദിയിലേക്ക് ഒഴുക്കൻ ആരംഭിച്ചതിനെ തുടർന്ന് ഡൽഹി പോലീസും ഈസ്റ്റ് ഡൽഹി ജില്ലാ ഭരണകൂടവും ചേർന്ന് ആളുകളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു.

ALSO  READ: Alert : കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

ഇറിഗേഷൻ ആന്റ് ഫ്ളഡ് കണ്ട്രോൾ ഡിപ്പാർമെൻറ് 13 ബോട്ടുകൾ വിവിധ ഭാഗങ്ങളിലായി വിന്യസിപ്പിക്കുകയും 21 ബാറ്റുകൾ തയാറാക്കി നിർത്തുകയും ചെയ്തിട്ടുണ്ട്. 204.50 മീറ്റർ ജലനിരപ്പ് ഉയർന്നതോടെ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

ALSO  READ: Kerala Rain Alert : കേരളത്തിൽ കനത്ത മഴ തുടരും; ശക്തമായ കാറ്റിൽ കനത്ത നാശനഷ്ടം

ഡൽഹി ഫ്ളഡ് കണ്ട്രോൾ റൂം നൽകുന്ന വിവരം അനുസരിച്ച് ചൊവാഴ്ച മാത്രം ഹരിയാനയിലെ ഹത്നികുണ്ട് ബാരേജിൽ നിന്ന്  യമുന നദിയിലേക്ക് ഒഴുക്കിയത് ഏകദേശം 1.60 ലക്ഷം ക്യൂസെക്സ് വെള്ളമാണ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിറക്കാൻ ഇത്. സാധാരണ ഗതിയിൽ ഹരിയാനയിൽ നിന്ന് ഒഴുക്കുന്ന ജലം ഡൽഹിയിൽ എത്താൻ 2മുതൽ 3 ദിവസങ്ങൾ വരെ എടുക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News