Idukki Dam ലെ ജലനിരപ്പ് ഒരടികൂടി ഉയർന്നാൽ blue alert പ്രഖ്യാപിക്കും

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2371.52 ലേക്ക് എത്തിയിരിക്കുകയാണ്. ഇനി ജലനിരപ്പ് ഒരടികൂടി ഉയർന്നാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും.  

Written by - Zee Malayalam News Desk | Last Updated : Jul 30, 2021, 07:43 AM IST
  • ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2371.52 ലേക്ക്
  • ജലനിരപ്പ് ഒരടികൂടി ഉയർന്നാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും
  • വെള്ളം തുറന്നുവിടേണ്ട ആവശ്യം ഉണ്ടാവില്ലെന്ന് കെഎസ്ഇബി
Idukki Dam ലെ ജലനിരപ്പ് ഒരടികൂടി ഉയർന്നാൽ blue alert പ്രഖ്യാപിക്കും

തൊടുപുഴ:  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2371.52 ലേക്ക് എത്തിയിരിക്കുകയാണ്. ഇനി ജലനിരപ്പ് ഒരടികൂടി ഉയർന്നാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും.

അതേസമയം മുല്ലപ്പെരിയാറിലെ (Mullapperiyar Dam) ജലനിരപ്പ് 136.50 ൽ തുടരുകയാണ്. ജലനിരപ്പ് കുറയ്ക്കാൻ വേണ്ടി തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകുന്നുണ്ട്.   

Also Read: Mullaperiyar Dam: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയിലേക്ക്; 140 എത്തിയാൽ ജാഗ്രത നിർദ്ദേശം നൽകും

ഇടുക്കി അണക്കെട്ടിലെ (Idukki Dam) ജലനിരപ്പ് ഇപ്പോഴത്തെ റൂൾ അനുസരിച്ച് 2372. 58 അടിയിലെത്തിയാൽ ആദ്യ അലർട്ട് ആയ ബ്ലൂ അലർട്ട് നൽകണമെന്നാണ്.

ഇനി ഇത് 2380.50 അടിയിലെത്തിയാൽ റെഡ് അലർട്ട് നൽകണം.  തുടർന്ന് ജില്ലാ കളക്‌ടറുടെ അനുമതിയോടെ ഷട്ടർ ഉയർത്തി വെള്ളം തുറന്ന് വിടണം. 

Also Read: Horoscope 30 July 2021: ഈ രാശിക്കാർക്ക് ഇന്ന് ശുഭ ദിനം, എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും 

ഇപ്പോഴത്തെ കാണക്കനുസരിച്ച് വെള്ളം തുറന്നുവിടേണ്ട ആവശ്യം ഉണ്ടാവില്ലയെന്നാണ് കെഎസ്ഇബിയുടെ അഭിപ്രായം.  മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം പൂർണ്ണതോതിലാക്കി ജലനിരപ്പ് നിയന്ത്രിക്കാനല്ല ശ്രമം കെഎസ്ഇബി നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയും കുറവാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News