Farmers Protest: ഡൽഹി മാർച്ച് അനുവദിക്കാൻ ആവശ്യപ്പെട്ട് കര്‍ഷകര്‍, ചര്‍ച്ചയാവാം എന്ന് കേന്ദ്രം

Farmers Protest:  ഡല്‍ഹി മാര്‍ച്ച് അനുവദിക്കാന്‍ കര്‍ഷകര്‍ ആവശ്യപ്പെടുമ്പോള്‍ സംഭാഷണത്തിലൂടെ പരിഹാരം കണ്ടെത്താനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 21, 2024, 11:51 AM IST
  • സര്‍ക്കാരിന്‍റെ 'MSP അഞ്ച് വർഷത്തേക്ക്' എന്ന നിര്‍ദ്ദേശം തള്ളിയ കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തുകയാണ്.
Farmers Protest: ഡൽഹി മാർച്ച് അനുവദിക്കാൻ ആവശ്യപ്പെട്ട് കര്‍ഷകര്‍, ചര്‍ച്ചയാവാം എന്ന് കേന്ദ്രം

New delhi: ഭരണഘടന സംരക്ഷിക്കുകയാണ് പ്രധാനമന്ത്രിയുടെ കടമയെന്നും സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കുന്നത് അവകാശമാണെന്നും കർഷക നേതാവ് സർവാൻ സിംഗ് പാന്ദർ...  "ഡൽഹി ചലോ' മാർച്ചിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച  പാന്ദർ, കേന്ദ്ര സർക്കാരിൽ നിന്നുള്ള കുറഞ്ഞ വാഗ്ദാനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചു. 

Also Read:  Rajya Sabha Polls: 41 പേര്‍ എതിരില്ലാതെ രാജ്യസഭയിലേയ്ക്ക്; 15 സീറ്റുകളിലേക്ക് വോട്ടെടുപ്പ് ഫെബ്രുവരി 27 ന്  

സര്‍ക്കാരിന്‍റെ 'MSP അഞ്ച് വർഷത്തേക്ക്' എന്ന നിര്‍ദ്ദേശം തള്ളിയ കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തുകയാണ്. ദിവസങ്ങളായി  അതിര്‍ത്തിയില്‍ തങ്ങുകയാണ് കര്‍ഷകര്‍. ഡല്‍ഹി മാര്‍ച്ച് അനുവദിക്കാന്‍ കര്‍ഷകര്‍ ആവശ്യപ്പെടുമ്പോള്‍ സംഭാഷണത്തിലൂടെ പരിഹാരം കണ്ടെത്താനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വച്ച MSP നിര്‍ദ്ദേശം തള്ളിയ കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിക്കാനുള്ള ശ്രമം ശക്തമാക്കും എന്നാണ് റിപ്പോര്‍ട്ട്. 

Also Read:  Sitting for Long: ദീർഘനേരം ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിന് എത്രമാത്രം ദോഷകരം? ആരോഗ്യവിദഗ്ധര്‍ പറയുന്നത് എന്താണ്?    

കര്‍ഷകരുടെ ആവശ്യം നിറവേറ്റാന്‍ കർഷക നേതാവ് സർവാൻ സിംഗ് പാന്ദർ  പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 1.2 ലക്ഷം കോടി, അല്ലെങ്കിൽ 2 ലക്ഷം കോടി, സർക്കാരിന് വലിയ തുകയല്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട കര്‍ഷകര്‍ അരാജകത്വം സൃഷ്ടിക്കുക തങ്ങളുടെ ഉദ്ദേശ്യമല്ല എന്നും വ്യക്തമാക്കി.  

കര്‍ഷകരെ തടയാന്‍ വലിയ ബാരിക്കേഡുകൾ സ്ഥാപിച്ചതിന് സർക്കാരിനെ രൂക്ഷമായി വിമർശിച്ച കര്‍ഷക നേതാക്കള്‍ രാജ്യതലസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാൻ ഇത്രയും വലിയ ബാരിക്കേഡുകൾ സ്ഥാപിക്കുന്നത് ശരിയല്ലെന്നും പറഞ്ഞു. അക്രമങ്ങളൊന്നും ആഗ്രഹിക്കുന്നില്ലെന്ന് ഉറപ്പുനൽകിയ പാന്ദർ സർക്കാർ കര്‍ഷകരെ സഹായിച്ചാല്‍ തീർച്ചയായും സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി. 

അതേസമയം, കര്‍ഷകരുമായി അനുനയ സംഭാഷണത്തിന് കേന്ദ്രം തയാറാണ്. സർക്കാരിന്‍റെ ഉദ്ദേശ്യം നല്ലത് ചെയ്യുക എന്നതാണ്. ക്രിയാത്മകമായ അഭിപ്രായങ്ങളെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു.  എന്നാല്‍ അഭിപ്രായങ്ങള്‍ എങ്ങനെ ഫലവത്താകുമെന്നതിന് ഒരു വഴി കണ്ടെത്താൻ, ഒരേയൊരു മാർഗ്ഗം സംഭാഷണമാണ്, സംഭാഷണത്തിലൂടെ മാത്രമേ പരിഹാരം ഉണ്ടാകൂ, കൃഷി മന്ത്രി അർജുൻ മുണ്ട അഭിപ്രായപ്പെട്ടു.  
 
അതേസമയം, ഞായറാഴ്‌ച നടന്ന നാലാം വട്ട ചര്‍ച്ചയും ഫലം കണ്ടിരുന്നില്ല. ചർച്ചയിൽ, വാണിജ്യ-കൃഷി മന്ത്രി പിയൂഷ് ഗോയൽ, കൃഷി മന്ത്രി അർജുൻ മുണ്ട, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവരുൾപ്പെടെ മൂന്ന് കേന്ദ്രമന്ത്രിമാര്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ 
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും മറ്റ് കർഷക നേതാക്കളും പങ്കെടുത്തു. ആറുമണിക്കൂറോളം നീണ്ടുനിന്ന യോഗം ചില വിളകൾക്കായി അഞ്ചുവർഷത്തെ പർച്ചേസ് പ്രൊപ്പോസൽ സർക്കാർ നിർദ്ദേശിച്ചുവെങ്കിലും കർഷകർ അത് നിരസിക്കുകയായിരുന്നു. 

അതേസമയം, ഇത്തവണ പ്രക്ഷോഭം ശക്തമാക്കാനാണ് കര്‍ഷകരുടെ നീക്കം.  1200 ട്രാക്ടറുകള്‍, 300 കാറുകളിലും 10 ബസുകളിലുമായി 14000 കർഷകരാണ് നിലവില്‍ ശംഭു അതിർത്തിയിയില്‍ ഉള്ളത്. കൂടാതെ, ബാരിക്കേഡുകള്‍ മാറ്റുവാനുള്ള ലക്ഷ്യത്തോടെ   ജെസിബിയും ബുൾഡോസറുകളുമായാണ് ഇക്കുറി കര്‍ഷകരുടെ വരവ്...!! 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News