New Delhi: ഈ വര്‍ഷത്തെ CBSE Board Exam മെയ് നാലു മുതല്‍ ആരംഭിക്കും.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ CBSE Board Exam മേയ് നാലു മുതലാണ് ആരംഭിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ (Ramesh Pokhriyal Nishank) ട്വിറ്ററിലൂടെയാണ് അറിയിച്ചത്. cbse.gov.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷ ടൈം ടേബിള്‍ അറിയാം.
മേയ് 4ന് ആരംഭിച്ച് ജൂണ്‍ 7ന് അവസാനിക്കുന്ന രീതിയിലാണ് പത്താംക്ലാസ് പരീക്ഷ. ജൂണ്‍ 11നാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ അവസാനിക്കുക. മാര്‍ച്ച് 1മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങുമെന്നും രമേശ് പൊക്രിയാല്‍ അറിയിച്ചു.
Date-sheet of @cbseindia29 board exams of class X.
Wish you good luck!#CBSE pic.twitter.com/o4I00aONmy— Dr. Ramesh Pokhriyal Nishank (@DrRPNishank) February 2, 2021
പ്രധാനപ്പെട്ട വിഷയങ്ങളുടെ പരീക്ഷകള്‍ക്കിടെ കൂടുതല്‍ ദിവസങ്ങള്‍ പഠിക്കാനായി ലഭിക്കുമെന്ന സൂചനയും മന്ത്രി നല്‍കി.
Date-sheet of @cbseindia29 board exams of class X.
Wish you good luck!#CBSE pic.twitter.com/o4I00aONmy— Dr. Ramesh Pokhriyal Nishank (@DrRPNishank) February 2, 2021
പരീക്ഷയോട് അനുബന്ധിച്ച് വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വെബ്‌സൈറ്റിലൂടെ അറിയാം. കോവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. വിദ്യാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
Also read: CBSE Board : 10, Plus Two പരീക്ഷകളുടെ തീയതി, Time Table ഇന്ന് പ്രഖ്യാപിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
ജൂലൈ 15ഓടെ പരീക്ഷാ ഫലം പുറത്തുവിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...