CBSE Board : 10, Plus Two പരീക്ഷകളുടെ തീയതി, Time Table ഇന്ന് പ്രഖ്യാപിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

പൊതു പരീക്ഷകൾ മെയ് നാല് മുതൽ ജൂൺ 10 വരെയാണ്  നടക്കുകയെന്ന് നേരത്തെ കേന്ദ്രമന്ത്രി അറിയിച്ചിരുന്നു. ഇന്ന് തീയതിയും Time Table മാണ് ഔദ്യോ​ഗികമായി CBSE അറിയിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 2, 2021, 01:19 PM IST
  • പൊതു പരീക്ഷകൾ മെയ് നാല് മുതൽ ജൂൺ 10 വരെയാണ് നടക്കുകയെന്ന് നേരത്തെ കേന്ദ്രമന്ത്രി അറിയിച്ചിരുന്നു.
  • ഇന്ന് തീയതിയും Time Table മാണ് ഔദ്യോ​ഗികമായി CBSE അറിയിക്കുന്നത്.
  • Time Table സിബിഎസ്ഇയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ
  • മാർച്ച് ഒന്ന് മുതൽ പ്രാക്റ്റിക്കൽ പരീക്ഷകൾ ആരംഭിക്കും
CBSE Board : 10, Plus Two പരീക്ഷകളുടെ തീയതി, Time Table ഇന്ന് പ്രഖ്യാപിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

CBSE Board Exam 2021 Date Sheet: CBSE 10, Plus Two പരീക്ഷകളുടെ തിയതി ഇന്ന് ഔദ്യോ​ഗികമായി പ്രഖ്യാപിക്കും. ഇരു വിഭാഗത്തിന്റെയും പൊതു പരീക്ഷകൾ മെയ് നാല് മുതൽ ജൂൺ 10 വരെയാണ്  നടക്കുകയെന്ന് നേരത്തെ കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചിരുന്നു. ഇന്ന് തീയതിയും Time Table മാണ് ഔദ്യോ​ഗികമായി CBSE അറിയിക്കുന്നത്.

Time Table എവിടെ ലഭിക്കും?

CBSEയുടെ വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിക്കുന്നത്. അതിനായി...

1. സിബിഎസ്ഇയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ cbse.nic.in പ്രവേശിക്കുക
2. വെബ്സൈറ്റിൽ കയറിയതിനെ ശേഷം Classes 10,12 datesheets എന്നതിൽ ക്ലിക്ക് അല്ലെങ്കിൽ ടാപ്പ് ചെയ്യുക
3. അപ്പോൾ പത്തിന്റെയും പ്ലസ് ടുവിന്റെയും ടൈം ​ടേബിളുകൾ തുറന്ന് വരും
4. ശേഷം ഡൗൺലോഡ് ചെയ്യുക. ആവശ്യനുസരണം പ്രിന്റ് എടുക്കുകയും ചെയ്യുക

ALSO READ: CBSE Board Exam 2021: ആശങ്കകള്‍ക്ക് വിരാമം, ബോര്‍ഡ് പരീക്ഷ മെയ്‌ 4 മുതല്‍

കൂടാതെ ഏപ്രിൽ മാസത്തോടെ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ നൽകി തുടങ്ങുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഇപ്പൊഴത്തെ സാഹചര്യത്തിൽ സിലബസിൽ (Syllabus) നിന്ന് 30 ശതമാനം പാഠഭാഗങ്ങൾ ഒഴിവാക്കിട്ടുമുണ്ട്. മാർച്ച് ഒന്ന് മുതൽ പ്രാക്റ്റിക്കൽ പരീക്ഷകൾ ആരംഭിക്കും. 

ALSO READ: സിലബസ് ചുരുക്കാനുള്ള തീരുമാനവുമായി CBSE, പുതുക്കിയ സിലബസ് ഈ മാസം

ഏകദേശം 30 ലക്ഷത്തോളം വിദ്യാർഥികളാണ് ഈ വർഷം സിബിഎസ്ഇയുടെ ബോ‌ർഡ് പരീക്ഷയ്ക്ക് പങ്കെടുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ (COVID Guidelines) പൂർണമായും പാലിച്ചാണ് ബോർഡ് ഇത്തവണ പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്കായി എത്തുന്ന എല്ലാ വിദ്യാർഥികളും മാസ്ക് ധരിക്കുകയും സമൂഹിക അകല പാലിക്കുകയും ചെയ്യണമെന്ന് നിർബന്ധമാണ്. ജൂലൈ 15നാണ് ഫലം പ്രഖ്യാപിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News