നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും പുതിയ അംഗം എത്തിയിട്ടുണ്ടോ? നിങ്ങൾ അവരുടെ പേര് റേഷൻ കാർഡിൽ ചേർക്കാൻ ആഗ്രഹിക്കുന്നുണ്ടോ. ഉണ്ടെങ്കിൽ ഇതിനായി നിങ്ങൾ വിഷമിക്കേണ്ട ആവശ്യമില്ല. അതുപോലെ ഇതിനായി ഒരു ഓഫീസിലും കയറി ഇറങ്ങേണ്ട ആവശ്യവുമില്ല.
എങ്ങനെയാണ് പേരുകൾ വളരെ എളുപ്പവഴിയിൽ ഇതിലേക്ക് ചേർക്കുന്നതെന്ന് നമുക്ക് നോക്കാം. ഈ വഴിയിലൂടെ വീട്ടിലെ പുതിയ അംഗത്തിന്റെ പേര് റേഷൻ കാർഡിൽ പെട്ടെന്ന് ഉൾപ്പെടുത്താം.
പുതിയ അംഗങ്ങൾ എത്തിയാൽ എന്തുചെയ്യും: ഇനി നിങ്ങളുടെ വീട്ടിൽ ആരെങ്കിലും ജനിച്ചിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ ആരെങ്കിലും വിവാഹിതരായി എത്തിയിട്ടുണ്ടെങ്കിൽ. അതായത് ഒരു പുതിയ അംഗം നിങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ടെങ്കിൽ. ഈ സാഹചര്യത്തിൽ നിങ്ങൾക്ക് അവരുടെ പേര് റേഷൻ കാർഡിൽ (Ration Card) എളുപ്പത്തിൽ ചേർക്കാൻ കഴിയും. പൂർണ്ണമായ പ്രക്രിയ അറിയാം.
Also Read: Good News: PM Kisan ന്റെ അടുത്ത ഗഡു ഈ ശുഭദിനത്തിൽ ലഭിക്കും
വിവരങ്ങൾ ഇവിടെ നൽകുക: റേഷൻ കാർഡിലേക്ക് ഒരു പുതിയ അംഗത്തിന്റെ പേര് ചേർക്കുന്നതിന് ആദ്യം നിങ്ങളുടെ ആധാർ കാർഡിൽ ചെറിയ മാറ്റം വരുത്തേണ്ടതുണ്ട്. നിങ്ങളുടെ വീട്ടിൽ ആരെങ്കിലും വിവാഹിതനാണെങ്കിൽ, പെൺകുട്ടിയുടെ കുടുംബപ്പേര് മാറുന്നു, അത്തരമൊരു സാഹചര്യത്തിൽ അവർ ആധാർ കാർഡിൽ പിതാവിന്റെ പേരിന് പകരം ഭർത്താവിന്റെ പേര് നൽകേണ്ടിവരും. ഇതുകൂടാതെ പഴയ വിലാസത്തിന്റെ സ്ഥലത്ത് പുതിയ വിലാസം എഴുതേണ്ടതുണ്ട്. പുതിയ ആധാർ കാർഡിന്റെ വിശദാംശങ്ങൾ നിലവിലുള്ള സ്ഥലത്ത് നിലവിലുള്ള ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകേണ്ടതാണ്.
നിങ്ങൾക്ക് പുതിയ അംഗത്തിന്റെ പേര് ഓൺലൈനായും ചേർക്കാൻ കഴിയും. ഇതിനായി നിങ്ങൾക്ക് ഒരു പുതിയ റേഷൻ കാർഡിനായി അപേക്ഷിക്കണം. അതിനായി നിങ്ങളുടെ നമ്പർ രജിസ്റ്റർ ചെയ്യേണ്ടത് ആവശ്യമാണ്. ഇതിനായി നിങ്ങൾക്ക് സംസ്ഥാനത്തിന്റെ Food Supply യുടെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്.
ഇനി നിങ്ങളുടെ വീട്ടിൽ ഒരു കുട്ടി ജനിച്ചിട്ടുണ്ടെങ്കിൽ കുട്ടിയുടെ പേര് റേഷൻ കാർഡിലേക്ക് ചേർക്കാൻ വീട്ടുടമസ്ഥന്റെ റേഷൻ കാർഡും ഒപ്പം കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും കുട്ടിയുടെ മാതാപിതാക്കളുടെ ആധാർ കാർഡും ആവശ്യമാണ്.
Also Read: Jio vs Airtel vs Vi vs BSNL: 199 രൂപയുടെ റീചാർജ് പ്ലാനിലെ രാജാവ് ആര്? അറിയാം..
ആവശ്യമായ രേഖകൾ: നിങ്ങളുടെ മരുമകളുടെ പേര് റേഷൻ കാർഡിൽ ചേർക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ആദ്യം അവളുടെ മാതാപിതാക്കളുടെ വീട്ടിൽ ഉണ്ടായിരുന്ന റേഷൻ കാർഡിൽ നിന്നും അവളുടെ പേര് നീക്കംചെയ്യുന്നതിനായി ഒരു സർട്ടിഫിക്കറ്റ് നൽകേണ്ടിവരും. ശേഷം വിവാഹ സർട്ടിഫിക്കറ്റ്, ഭർത്താവിന്റെ റേഷൻ കാർഡ് (ഫോട്ടോകോപ്പിയും ഒറിജിനലും). ഇതുകൂടാതെ വിവാഹിതയുടെ ആധാർ കാർഡും ആവശ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...