Ration Card News: റേഷൻ ഇനി 24 മണിക്കൂറും ലഭിക്കും, നീണ്ട വരിയിൽ നിന്നും രക്ഷ, അറിയാം സർക്കാരിന്റെ പുതിയ പദ്ധതി

റേഷൻ കാർഡ് ഉപയോഗിച്ച് രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും നിങ്ങൾക്ക് റേഷൻ ലഭിക്കാനും അർഹതയുണ്ട്.   

Written by - Ajitha Kumari | Last Updated : Feb 24, 2021, 08:45 AM IST
  • രണ്ട് വർഷം മുമ്പ് ഇതിന്റെ പണി ആരംഭിച്ചതായി കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയൽ.
  • അക്കാലത്ത് ഇത് വെറും നാല് സംസ്ഥാനങ്ങളിൽ നടപ്പാക്കിയിരുന്നു.
  • എന്നാൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ സൗകര്യം എർപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
Ration Card News: റേഷൻ ഇനി 24 മണിക്കൂറും ലഭിക്കും, നീണ്ട വരിയിൽ നിന്നും രക്ഷ, അറിയാം സർക്കാരിന്റെ പുതിയ പദ്ധതി

One Nation One Ration Card: ഇനി നിങ്ങൾക്ക് റേഷൻ കടകളിലെ  നീണ്ട വരികളിലൊന്നും നിന്ന് ബുദ്ധിമുട്ടണ്ട.  മാത്രമല്ല നിങ്ങൾക്ക് 24 മണിക്കൂറും റേഷനും ലഭിക്കും. മാത്രമല്ല റേഷൻ കാർഡ് ഉപയോഗിച്ച് രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും നിങ്ങൾക്ക് റേഷൻ ലഭിക്കാനും അർഹതയുണ്ട്. ഈ വ്യവസ്ഥ മോദി സർക്കാർ നടപ്പാക്കിയിട്ടുണ്ട്. ഇതിനെ ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി (One Nation One Ration Card) എന്നാണ് പേരിട്ടിരിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയാവുന്നതാണല്ലോ അല്ലെ?  

ആദ്യം നാല് സംസ്ഥാനങ്ങളിലാണ് ഈ പദ്ധതി (One Nation One Ration Card) ആരംഭിച്ചതെങ്കിലും വിജയം കണക്കിലെടുത്ത് മറ്റ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് ആരംഭിച്ചിട്ടുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഗുണഭോക്താവിന് എവിടെനിന്നും തന്റെ റേഷൻ ലഭിക്കും എന്ന് പറയുന്നത്.  ഈ സ്കീമിന് കീഴിൽ ഗുണഭോക്താക്കൾക്ക് അവരുടെ താൽപ്പര്യമനുസരിച്ച് നിലവിലുള്ള റേഷൻ കാർഡ് ഉപയോഗിച്ച് 'Electronic Point of Sale (e-POS) ഉള്ള പിഡിഎസ് ഷോപ്പുകളിൽ (PDS shops) നിന്ന് ഭക്ഷ്യധാന്യങ്ങൾ വാങ്ങാം.

Also Read: Ration Card ലഭിക്കാനായി ഇനി കാത്തിരിക്കേണ്ട, E-Ration Card സ്വയം പ്രിന്റ് എടുക്കാം

രണ്ട് വർഷം മുമ്പ് ഇതിന്റെ പണി ആരംഭിച്ചതായി കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയൽ (Union Food Minister Piyush Goyal) പറഞ്ഞു. അക്കാലത്ത് ഇത് വെറും നാല് സംസ്ഥാനങ്ങളിൽ നടപ്പാക്കിയിരുന്നു. എന്നാൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ സൗകര്യം എർപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. 69 കോടി ഗുണഭോക്താക്കൾ ഇതിന് കീഴിൽ വന്നിട്ടുണ്ട്. മാർച്ച് 31 നകം നാല് സംസ്ഥാനങ്ങൾക്ക്കൂടി ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി (One Nation One Ration Card) നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി, അസം, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പണി നടക്കുന്നു. അസമിലെയും ഛത്തീസ്ഗഡിലും തിരഞ്ഞെടുപ്പ് കാരണം 2-3 മാസത്തെ സമയക്കൂടുതൽ  എടുത്തേക്കാമെന്നും അദ്ദേഹം പറഞ്ഞു. 

ഭക്ഷ്യധാന്യങ്ങളുടെ വില വർദ്ധിപ്പിക്കാൻ നിർദ്ദേശമില്ല

ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റേഷൻ ഷോപ്പുകൾ വഴി കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ വില വർദ്ധിപ്പിക്കാൻ നിലവിൽ നിർദ്ദേശമില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയൽ (Piyush Goyal) പറഞ്ഞു. ഈ നിയമപ്രകാരം 81 കോടി ആളുകൾക്ക് കിലോയ്ക്ക് 1 മുതൽ 3 രൂപവരെ നിരക്കിൽ സർക്കാർ പൊതുവിതരണ സമ്പ്രദായത്തിലൂടെ ധാന്യങ്ങൾ നൽകുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News