Dishwashing Ash: ഈ ചാരം ആള് കേമനാണ് കേട്ടോ, വില കേട്ട് ഞെട്ടരുത്.....!!

ഓണ്‍ലൈന്‍  വിപണനത്തിന് ഇന്ന് ഏറെ പ്രചാരമാണ്,   പ്രയോജനങ്ങള്‍ ഏറെയുള്ളതിനാല്‍ ആളുകള്‍ ഇന്ന് ഏറെയും  ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ ആണ് ഇഷ്ടപ്പെടുന്നത്...

Written by - Zee Malayalam News Desk | Last Updated : Mar 24, 2021, 06:02 PM IST
  • ഓണ്‍ലൈന്‍ വിപണിയില്‍ ഇടം പിടിച്ചിരിയ്ക്കുകയാണ് ചാരം
  • ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ മതി ചാരം നിങ്ങളുടെ വീട്ടിലെത്തും. 250 ഗ്രാം ചാരത്തിന് 399 രൂപയാണ് വില....!!
  • പാത്രം കഴുകാനുള്ള "തടിച്ചാരം" എന്നാണ് വിപണിയിലെ പേര്.
Dishwashing Ash: ഈ ചാരം ആള് കേമനാണ് കേട്ടോ, വില കേട്ട് ഞെട്ടരുത്.....!!

ഓണ്‍ലൈന്‍  വിപണനത്തിന് ഇന്ന് ഏറെ പ്രചാരമാണ്,   പ്രയോജനങ്ങള്‍ ഏറെയുള്ളതിനാല്‍ ആളുകള്‍ ഇന്ന് ഏറെയും  ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ ആണ് ഇഷ്ടപ്പെടുന്നത്...

ഓണ്‍ലൈന്‍ ഷോപ്പിംഗ്‌  (Online Shopping) പ്രസിദ്ധിയാര്‍ജ്ജിക്കാന്‍ ഏറെയുണ്ട് കാരണങ്ങള്‍... വീടുകളിലിരുന്ന് സൗകര്യപ്രദമായി ഷോപ്പിംഗ്‌ നടത്താം,  ഓണ്‍ലൈന്‍ സൈറ്റുകള്‍ (Online Site) ഏറെയുള്ളതിനാല്‍ വിലയും സാധനങ്ങളുടെ  Qualityയും  താരതമ്യം ചെയ്ത് വാങ്ങുവാന്‍ സാധിക്കും,  കോവിഡ്‌  (Covid-19) കാലമായതിനാല്‍  വൈറസ് പിടിപെടുമെന്ന ഭീതി വേണ്ട,  വീട്ടുപടിയ്ക്കല്‍ സാധനമെത്തുന്നു, മികച്ച payment മാര്‍ഗ്ഗങ്ങള്‍,  കൂടാതെ,  എന്തു സാധനങ്ങളും   ഇന്ന്  ഓണ്‍ലൈന്‍  വിപണിയില്‍ ലഭ്യമാണ് എന്ന ഏറ്റവും വലിയ  പ്രയോജനവും ..... 
  
എന്നാല്‍, അടുത്തിടെ ഓണ്‍ലൈന്‍  വിപണിയില്‍ എത്തിയ ചാരമാണ്  (Dishwashing Ash) ഇപ്പോള്‍ താരം.  പണ്ടുകാലത്ത് അടുക്കളയില്‍ പത്രങ്ങള്‍ കഴുകാന്‍ ഉപയോഗിച്ചിരുന്ന ആ ചാരം തന്നെയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വിപണിയില്‍ ഇടം നേടിയിരിയ്ക്കുന്നത്.

ആധുനിക  Modular Kitchenല്‍   Dishwashing  Machine, Dishwashing Soap എന്നിവ  ഇടം  പിടിച്ചപ്പോള്‍  ചാരം സ്വയം അപ്രത്യക്ഷമായി. എന്നാല്‍, പഴമക്കാര്‍ക്ക്  ചാരത്തിന്‍റെ ഗുണം അറിയാമെന്നതുകൊണ്ടാവാം  ചാരം  ഓണ്‍ലൈന്‍  വിപണിയില്‍ ഇടം പിടിച്ചിരിയ്ക്കുക യാണ്.   

Also read: Employment News: കേരള PSC 49 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, അറിയാം കൂടുതല്‍ വിവരങ്ങള്‍

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍  മതി  ചാരം നിങ്ങളുടെ വീട്ടിലെത്തും.  എന്നാല്‍ വില കേട്ട്  ഞെട്ടരുത്.  250 ഗ്രാം തൂക്കത്തിലാണ്  ചാരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകുന്നത്.   250 ഗ്രാം ചാരത്തിന് 399  രൂപയാണ് വില....!!  എന്നാല്‍ ഓഫര്‍ പ്രമാണിച്ച്  250 ഗ്രാം  ചാരം 160 രൂപയ്ക്ക്  ലഭിക്കും...!! പാത്രം കഴുകാനുള്ള "തടിച്ചാരം" എന്നാണ് വിപണിയിലെ പേര്.

തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ഈ ഉത്പന്നം  കൂടുതലായും  വിപണിയില്‍ എത്തിച്ചിരിയ്ക്കുന്നത്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News