CUET UG 2022 Update: ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന കേന്ദ്ര സർവകലാശാലകളില്‍ ബിരുദ പ്രവേശനത്തിനുള്ള പൊതു എൻട്രൻസ് പരീക്ഷയുടെ (CUET UG 2022) അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിൽ നടക്കുന്ന ഈ പ്രവേശന പരീക്ഷ നാഷണൽ ടെസ്റ്റി൦ഗ് ഏജൻസിയാണ് (NTA - www.nta.ac.in) നടത്തുന്നത്.
CUET UG 2022 ഒന്നാം ഘട്ടത്തിനായുള്ള അഡ്മിറ്റ് കാർഡ് ജൂലൈ 13 ന് പുറത്തിറക്കി. വിദ്യാര്‍ഥികള്‍ക്ക് വെബ്സൈറ്റില്‍ (cuet.samarth.ac.in) നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
Also Read: Milk Price Hike: പാലിന് അടുത്ത ആഴ്ച മുതല്‍ വില കൂടും, പുതിയ GST നിരക്ക് 18 മുതല്‍ പ്രാബല്യത്തില്‍
കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് പരീക്ഷകള്‍ ജൂലൈ 15 മുതല്‍ ഒഗസ്റ്റ്റ് 20 വരെയാണ് നടക്കുക. CUET UG 2022 ഇന്ത്യയിലെ 500 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്ത് 10 നഗരങ്ങളിലും നടത്തും.
അഡ്മിറ്റ് കാർഡ് എങ്ങിനെ ഡൗൺലോഡ് ചെയ്യാം? (How to download admit card for CUET UG 2022?)
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനായി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷാ നമ്പരും ജനന തിയതിയുമാണ് ആവശ്യമായിട്ടുള്ളത്.
1. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് cuet.samarth.ac.in സന്ദര്‍ശിക്കുക.
2. ഹോം പേജില്‍ കാണുന്ന CUET UG 2022 Admit Card എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. (രജിസ്ട്രേഷന്‍ നമ്പരും പാസ് വേര്‍ഡും നല്‍കുക)
4. നിങ്ങളുടെ CUET UG 2022 അഡ്മിറ്റ് കാർഡ് സ്ക്രീനില്‍ കാണുവാന്‍ സാധിക്കും
5. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
നാഷണൽ ടെസ്റ്റി൦ഗ് ഏജൻസി പ്രധാനപ്പെട്ട ഒരു വിവരം വിദ്യാര്‍ഥികളെ അറിയിച്ചിരിയ്ക്കുകയാണ്. അതായത്, അഡ്മിറ്റ് കാർഡില്‍ എന്തെങ്കിലും പിശക് കാണുന്ന സാഹചര്യത്തില്‍ ഉടന്‍ തന്നെ അധികാരികളെ സമീപിക്കണം എന്നാണ് നിര്‍ദ്ദേശം. കൂടാതെ, എല്ലാ വിദ്യാര്‍ഥികളും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണമെന്നും ഇത് തപാല്‍ വഴി ലഭ്യമാകില്ല എന്നും ശ്രദ്ധിക്കുക. എല്ലാ വിദ്യാര്‍ഥികളും ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും അവരുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...