ആംബുലൻസ് കിട്ടാത്തതുകൊണ്ട് പിതാവിന്റെ മൃതദേഹം കാറിന് മുകളിൽ കെട്ടിവച്ച് ശ്മശാനത്തിലെത്തിച്ച് മകൻ!

കൊവിഡ് മഹാമാരി രാജ്യത്ത് രൂക്ഷമായി ബാധിക്കുകയാണ്.  പ്രതിദിനം ഉണ്ടാകുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടാകുന്നത്.   

Written by - Zee Malayalam News Desk | Last Updated : Apr 26, 2021, 03:17 PM IST
  • ആഗ്രയിലെ അടിസ്ഥാന സൗകര്യങ്ങളെ കൊവിഡ് മഹാമാരി തകിടം മറിച്ചിരിക്കുകയാണ്.
  • പ്രതിദിനം ഇവിടെ ആറായിരത്തിയലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.
  • മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് പോലും കിട്ടാത്ത അവസ്ഥയാണ് ഇവിടെയിപ്പോൾ
ആംബുലൻസ് കിട്ടാത്തതുകൊണ്ട് പിതാവിന്റെ മൃതദേഹം കാറിന് മുകളിൽ കെട്ടിവച്ച് ശ്മശാനത്തിലെത്തിച്ച് മകൻ!

ആഗ്ര: കൊവിഡ് മഹാമാരി രാജ്യത്ത് രൂക്ഷമായി ബാധിക്കുകയാണ്.  പ്രതിദിനം ഉണ്ടാകുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടാകുന്നത്.  ഇപ്പോഴിതാ കൊവിഡ് ബാധിച്ച് മരിച്ച അച്ഛന്റെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ലഭിക്കാത്തതുകൊണ്ട് കാറിന് മുകളിൽ കെട്ടിവച്ച് ശമാശനത്തിലെത്തിച്ചിരിക്കുകയാണ് മകൻ.   

ഈ ഹൃദയഭേദകമായ കാഴ്ച ആഗ്രയിൽ നിന്നാണ്.  ഇത് മാത്രമല്ല ഇത്തരം നിരവധി കാഴ്ചകളാണ് നമുക്ക് ദിനവും കാണേണ്ടി വരുന്നത്.  ഈ കാഴ്ചകണ്ട് ശ്മശാനത്തിലുണ്ടായിരുന്ന നിരവധി പേർ പൊട്ടിക്കരഞ്ഞു പോയി.  ആഗ്രയിലെ അടിസ്ഥാന സൗകര്യങ്ങളെ കൊവിഡ് (Covid) മഹാമാരി തകിടം മറിച്ചിരിക്കുകയാണ്.  പ്രതിദിനം ഇവിടെ ആറായിരത്തിയലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. 

Also Read: LPG ബുക്കിംഗ് നിയമങ്ങളിൽ മാറ്റങ്ങൾ വരുന്നു! 

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഏതാണ്ട് 35 പേർക്കാണ് ജീവഹാനി സംഭവിച്ചിരിക്കുന്നത്.  മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് പോലും കിട്ടാത്ത അവസ്ഥയാണ് ഇവിടെയിപ്പോൾ എന്നാണ് റിപ്പോർട്ട്.  ഇതിനെല്ലാത്തിനും പുറമെ ഇവിടെ സ്വകാര്യ ആശുപത്രികൾ ഇപ്പോൾ രോഗികളെ പ്രവേശിപ്പിക്കുന്നില്ല.  

ഫിറോസാബാദ്, മെയിൻപുരി. മഥുര എന്നിവിടങ്ങളിലെ രോഗികളെ നഗരത്തിലെ ആശുപത്രിയിലേക്കാണ് അയക്കുന്നത്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആഗ്രയിൽ കൊവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും അനുദിനം വർധിക്കുന്നുവെന്നാണ്. 

രാജ്യത്ത് പ്രതിദിന കൊവിഡ് (Covid) വർധന മൂന്നര ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 3,52,991 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ (Health Department) കണക്ക്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,73,13,163 ആയി.

24 മണിക്കൂറിനിടെ 2812 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ കൊവിഡ് മരണം 1,95,123 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 28 ലക്ഷം കടന്നു. നിലവിൽ 28,13,658 പേർ ചികിത്സയിലുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News