നില അതീവ ഗുരുതരം; വേണ്ടത് 1400 ലധികം ടൺ ഓക്സിജൻ, ആശുപത്രികളിലെ അടിസ്ഥാന സൌകര്യങ്ങൾ പ്രതിസന്ധിയിൽ കർണ്ണാടകയിൽ കൈവിട്ടു കോവിഡ്

മെയ് ഒന്നിനെങ്കിലും കർണാടകയ്ക്ക് 1,400 ടൺ ഓക്സിജൻ അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി

Written by - Zee Malayalam News Desk | Last Updated : Apr 25, 2021, 09:31 AM IST
  • വൈറസിൻറെ ഇന്ത്യൻ വാരിയന്റ് ശക്തി പ്രാപിക്കുന്നതോടെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത
  • താൽക്കാലിക കോവിഡ് ആശുപത്രികളിൽ 2,000 ഐസിയു കിടക്കകളും വെന്റിലേറ്ററുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
  • സുഖംപ്രാപിച്ചവരുടെ എണ്ണവും പുറത്ത് വിടണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു
നില അതീവ ഗുരുതരം; വേണ്ടത് 1400 ലധികം ടൺ ഓക്സിജൻ, ആശുപത്രികളിലെ അടിസ്ഥാന സൌകര്യങ്ങൾ പ്രതിസന്ധിയിൽ കർണ്ണാടകയിൽ കൈവിട്ടു കോവിഡ്

കോവിഡ് (Covid19) രണ്ടാം തരംഗത്തിൽ  ജനങ്ങൾ ഓക്സിജൻ കിട്ടാതെ പിടഞ്ഞ് മരിക്കുകയാണ്. വൈറസിൻറെ ഇന്ത്യൻ വാരിയന്റ് ശക്തി പ്രാപിക്കുന്നതോടെ മരണസംഖ്യ ഇനിയും  ഉയരാനാണ് സാധ്യത.

ഓക്സിജന്റെ ആവശ്യം സംസ്ഥാനത്ത് ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, മെയ് ഒന്നിനെങ്കിലും കർണാടകയ്ക്ക് 1,400 ടൺ ഓക്സിജൻ അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി കെ. സുധാകർ പറഞ്ഞു.കഴിഞ്ഞ വർഷം കോവിഡ് അതിന്റെ ഏറ്റവും ഉയർന്ന കണക്കിൽ എത്തിയപ്പോൾ പോലും ഏകദേശം 300, 350 ടൺ ഓക്സിജൻ (oxygen) ഞങ്ങൾ ഉപയോഗിച്ചു.

രണ്ടാം തരംഗത്തിൽ ഇപ്പോൾ 500 ടൺ ഓളം ഉപയോഗിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ മെയ് 1 നകം ഏകദേശം 1414 ടൺ ഓക്സിജൻ ആവശ്യമാണെന്ന് ഇന്നലെ പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടന്ന്" മാധ്യമ പ്രവർത്തകരോട് മന്ത്രി പറഞ്ഞു.

ALSO READ: Covid Second Wave: രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധ മൂന്നര ലക്ഷത്തിലേക്ക്; 2,624 പേർ കൂടി രോഗബാധ മൂലം രാജ്യത്ത് മരണപ്പെട്ടു

രോഗവ്യാപനം മുൻ നിർത്തി തയ്യറാക്കായിട്ടുള്ള താൽക്കാലിക കോവിഡ് (Covid) ആശുപത്രികളിൽ 2,000 ഐസിയു കിടക്കകളും വെന്റിലേറ്ററുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മൈസുരു, ഹബ്ബല്ലി, ബിദാർ, ബെലഗവി, ശിവമോഗ എന്നിവിടങ്ങളിൽ താൽക്കാലിക ആശുപത്രികളിൽ 200-250 കിടക്കകളുള്ള മോഡുലാർ ഐസിയുകൾ സ്ഥാപിക്കുകയും നിർദ്ദേശങ്ങൾ ഇന്നലെ നൽകുകയും ചെയ്തു.

ജനങ്ങളിൽ ആത്മവിശ്വാസം വളർത്തുന്നതിനായി സുഖംപ്രാപിച്ചവരുടെ എണ്ണവും പുറത്ത് വിടണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ ചികിത്സയില്ലാതെ സുഖം പ്രാപിച്ചവരുണ്ട്. 86.43% പേർ സുഖംപ്രാപിച്ചു. ഇന്ന് വരെ 10.46 ലക്ഷം പൂർണമായും സുഖം പ്രാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News