Covid 19 Second Wave: ഉത്തർപ്രദേശിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു; മാസ്ക് ഉപയോഗിക്കാതിരുന്നാൽ പിഴ 10,000 രൂപ

ഞായറാഴ്ചകളിൽ ആവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂവെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 16, 2021, 05:07 PM IST
  • ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടർന്ന് പുതിയ നിയന്ത്രണങ്ങൾ കൊണ്ട് വന്നത്.
  • ഞായറാഴ്ചകളിൽ ആവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂവെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്.
  • ഉത്തർപ്രദേശിൽ വ്യാഴാഴ്ച്ച കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 22,439 പേർക്കാണ്.
Covid 19 Second Wave: ഉത്തർപ്രദേശിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു; മാസ്ക് ഉപയോഗിക്കാതിരുന്നാൽ പിഴ 10,000 രൂപ

Noida: ഉത്തർപ്രദേശിൽ  (Uttar Pradesh) ഞായറാഴ്ചകളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത ആരെയെങ്കിലും പിടികൂടിയാൽ 10,000 രൂപ പിഴയീടാക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടർന്ന് പുതിയ നിയന്ത്രണങ്ങൾ കൊണ്ട് വന്നത്.  ഒരു പ്രാവശ്യം മാസ്ക്കില്ലാതെ പിടികൂടിയാൽ പിഴ 1000 രൂപ മാത്രമായിരിക്കും. എന്നാൽ രണ്ടാം തവണ മാസ്ക്കില്ലാതെ പിടികൂടിയാൽ പിഴ 10000 രൂപയാകും.

ഞായറാഴ്ചകളിൽ ആവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂവെന്നും ബാക്കി സർവീസുകൾ ഒന്നും തന്നെ പ്രവർത്തിക്കാൻ പാടില്ലായെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ (India) ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇവിടെ ഞായറാഴ്ചകളിൽ മാത്രമായിരിക്കും ലോക്ക്ഡൗൺ ഉണ്ടായിരിക്കുക.

ALSO READ: Karnataka CM BS Yediyurappa യ്ക്ക് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചു

വ്യാഴാഴ്ച കോവിഡ് (Covid 19) രൂക്ഷമാകുന്ന സാഹചര്യത്തിൽ മെയ് 15 വരെ സ്കൂളുകളും കോളേജുകളും അടച്ചിടാൻ സര്ക്കാര് തീരുമാനിച്ചിരുന്നു. അത് കൂടാതെ സംസ്ഥാനത്ത് നടത്താനിരുന്ന എല്ലാ പരീക്ഷകളും ഉത്തർപ്രദേശ് സർക്കാർ മാറ്റിവെച്ചു. ഉത്തർപ്രദേശിൽ കോവിഡ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കണക്കുകളാണ് ഇപ്പോൾ വന്ന് കൊണ്ടിരിക്കുന്നത്.

ALSO READ: Kumbh Mela 2021: സന്ന്യാസിമാർക്ക് കോവിഡ്, കുംഭമേളയുടെ ചടങ്ങുകൾ കുറക്കും

ഉത്തർപ്രദേശിൽ (Uttar Pradesh) വ്യാഴാഴ്ച്ച കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 22,439 പേർക്കാണ്. ബുധനാഴ്ച്ച സംസ്ഥാനത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചത് 20,510 പേർക്കായിരുന്നു. കോവിഡ് പ്രതിദിന കണക്കുകൾ വൻതോതിൽ ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ 10 ജില്ലകളിൽ രാത്രി 7 മണി മുതൽ രാത്രി 8 മണിവരെ രാത്രിക്കാല നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ALSO READ: Covid 19 Second Wave: തുടർച്ചയായ രണ്ടാം ദിവസവും 2 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് കേസുകൾ; കാത്തിരിക്കുന്നത് വൻ ദുരന്തമോ?

ഉത്തർ പ്രദേശിലെ  വാരണാസിയിൽ ഏപ്രിൽ അവസാനം വരെയെങ്കിലും യാത്രക്കാർ എത്തരുതെന്ന് ഭരണാധികാരികൾ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ ക്ഷേത്രങ്ങൾ സന്ദർശിക്കണമെങ്കിൽ ആർടി പിസിആർ ടെസ്റ്റിന്റെ നെഗറ്റീവ് റിസൾട്ടും ഉണ്ടായിരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് ലക്ക്നൗ (Lucknow), വാരണാസി, പ്രയാഗരാജ് എന്നീ സ്ഥലങ്ങളിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA



ios Link - https://apple.co/3hEw2hy



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News