Covid 19 Second Wave: ഒന്നര ലക്ഷത്തോടടുത്ത് പ്രതിദിന കോവിഡ് കേസുകൾ; രാജ്യം കടുത്ത ആശങ്കയിൽ, അടുത്ത ലോക്ക്ഡൗണിന് സാധ്യതയോ?

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധന, ആകെ രോഗികളുടെ എണ്ണം 10 ലക്ഷം കടന്നു.  രാജ്യത്ത് ഇത് വരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 1,32,05,0926 പേർക്കാണ്.

Written by - Zee Malayalam News Desk | Last Updated : Apr 10, 2021, 11:37 AM IST
  • രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധന, ആകെ രോഗികളുടെ എണ്ണം 10 ലക്ഷം കടന്നു.
  • രാജ്യത്ത് ഇത് വരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 1,32,05,0926 പേർക്കാണ്.
  • കഴിഞ്ഞ 24 മണിക്കൂറുകൾക്കിടയിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത് 794 പേരാണ്.
  • കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ആരംഭിച്ചതോട് കൂടിയാണ് വീണ്ടും കോവിഡ് കേസുകൾ വൻ തോതിൽ വർധിക്കാൻ ആരംഭിച്ചത്.
Covid 19 Second Wave: ഒന്നര ലക്ഷത്തോടടുത്ത് പ്രതിദിന കോവിഡ് കേസുകൾ; രാജ്യം കടുത്ത ആശങ്കയിൽ, അടുത്ത ലോക്ക്ഡൗണിന് സാധ്യതയോ?
New Delhi: രാജ്യത്തെ പ്രതിദിന കോവിഡ് (Covid 19) കേസുകളിൽ വൻ വർധന, ആകെ രോഗികളുടെ എണ്ണം 10 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,45,384 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇത് വരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 1,32,05,0926 പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറുകൾക്കിടയിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത് 794 പേരാണ്. ഇതുവരെ രാജ്യത്ത് 1,68,436 പേർ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു.
 
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ആരംഭിച്ചതോട് കൂടിയാണ് വീണ്ടും കോവിഡ് കേസുകൾ വൻ തോതിൽ വർധിക്കാൻ ആരംഭിച്ചത്. ഇപ്പോൾ രാജ്യത്തിന്റെ (India) വിവിധ ഭാഗങ്ങളിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10 ലക്ഷ കടന്നിരിക്കുകയാണ്. അത് കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ വീണ്ടും കനത്ത നിയന്ത്രണങ്ങളൂം ആരംഭിച്ചിട്ടുണ്ട്.
 
 
തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. കഴിഞ്ഞ 5 ദിവസങ്ങളിൽ മാത്രം ആകെ 6.16 ലക്ഷം പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഈ കാലയളവിൽ ആകെ 3335 പേർ രോഗബാധ മൂലം മരണപ്പെടുകയും ചെയ്യും.  മാർച്ച് 31 മുതലാണ് ഇന്ത്യയിൽ കോവിഡ് (Covid 19) രോഗബാധിതരുടെ എണ്ണം വീണ്ടും വർധിക്കാൻ ആരംഭിച്ചത്. മാർച്ച് 31 ന് 53480 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അന്ന് മുതൽ രോഗബാധ മൂലം പ്രതിദിനം മരണപ്പെടുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
 
 
ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ ഉണ്ടായിരിക്കുന്നത് മഹാരാഷ്ട്രയിലാണ് (Maharashtra) . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 58,993 പുതിയ കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനെ തുടർന്ന് രോഗബാധ നിയന്ത്രിക്കാൻ മഹാരാഷ്ട്രയിൽ വീക്കെൻഡ് കർഫ്യൂവും രാത്രി കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നവരെ ഡൽഹിയിലെ സ്കൂളുകളും കോളേജുകളും അടച്ചു.
 
 
കോവിഡ് പ്രതിദിന കണക്കുകൾ സമാന രീതിയിൽ തുടരുകയാണെങ്കിൽ വീണ്ടും ഒരു ലോക്ക്ഡൗൺ കൂടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മധ്യ പ്രദേശിലും നിരവധി പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല . കോവിഡ് പ്രതിദിന കോവിഡ് കണക്കുകളിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്നലെ ഒരു ദിവസം കൊണ്ട് കോവിഡ് രോഗബാധിതരായത് 5063 പേരാണ്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News