COVID-19: കോവാക്‌സിന് അംഗീകാരം നല്‍കി ഓസ്‌ട്രേലിയ

ഇന്ത്യയില്‍നിന്നും  ഓസ്‌ട്രേലിയയിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത‍.  ഓസ്‌ട്രേലിയ കോവാക്‌സിന്  അംഗീകാരം നല്‍കി. 

Written by - Zee Malayalam News Desk | Last Updated : Nov 1, 2021, 03:07 PM IST
  • ഓസ്‌ട്രേലിയ കോവാക്‌സിന് അംഗീകാരം നല്‍കി.
  • ഓസ്‌ട്രേലിയയിലെ തെറപ്പ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ - ടിജിഎ (Therapeutic Goods Administration (TGA) നവംബർ 1നാണ് ഭാരത് ബയോടെക്കിന്‍റെ കോവാക്‌സിന് അംഗീകാരം നല്‍കിയത്.
COVID-19:  കോവാക്‌സിന്  അംഗീകാരം നല്‍കി ഓസ്‌ട്രേലിയ

New Delhi: ഇന്ത്യയില്‍നിന്നും  ഓസ്‌ട്രേലിയയിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത‍.  ഓസ്‌ട്രേലിയ കോവാക്‌സിന്  അംഗീകാരം നല്‍കി. 

ഓസ്‌ട്രേലിയയിലെ  തെറപ്പ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ -  ടിജിഎ (Therapeutic Goods Administration (TGA) നവംബർ 1നാണ്  ഭാരത് ബയോടെക്കിന്‍റെ  കോവാക്‌സിന് അംഗീകാരം നല്‍കിയത്. ഇത് ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്ന  വിദ്യാർത്ഥികള്‍ക്കും  skilled and unskilled തൊഴിലാളികള്‍ക്കും  ഏറെ പ്രയോജനം ചെയ്യുമെന്ന് TGA പറഞ്ഞു.

Also Read: Covid Vaccine : Covaxin ന്റെ അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ തള്ളി അമേരിക്ക

കോവാക്‌സിന്‍  (Covaxin) കൂടാതെ,  ചൈനയിലെ സിനോഫാം നിർമ്മിച്ച BBIBP-CorV വാക്സിനും   ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയിട്ടുണ്ട്.  കോവാക്സിൻ വാക്സിൻ എടുത്ത 12 വയസും അതിൽ കൂടുതലുമുള്ള യാത്രക്കാർക്കും BBIBP-CorV വാക്സിൻ എടുത്ത 18 മുതൽ 60 വയസുവരെയുള്ളവർക്കും തടസങ്ങളില്ലാതെ ഇനി യാത്ര ചെയ്യുവാന്‍  സാധിക്കും,  TGA ഒരു പ്രസ്താവനയിൽ അറിയിച്ചു. 

Also Read:  കോവാക്സിന് WHO അനുമതി വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്

അടുത്ത നാളുകളില്‍  കോവാക്‌സിന്‍ സംബന്ധിച്ച  TGAയ്ക്ക് ലഭിച്ച വിവരങ്ങളാണ് ഈ നിര്‍ണ്ണായക തീരുമാനത്തിന് പിന്നില്‍.  ഈ വാക്സിനുകൾ സംരക്ഷണം നൽകുന്നുവെന്നും, മറ്റുള്ളവർക്ക് COVID-19 അണുബാധ പകരാനുള്ള സാധ്യത കുറയ്ക്കുന്നതിനോ അല്ലെങ്കിൽ COVID-19 മൂലം ഗുരുതരാവസ്ഥയിലാകാനുള്ള സാധ്യത കുറയ്ക്കുന്നതിനോ  ഈ വാക്സിന്‍ സഹായകമായതായി  റിപ്പോര്‍ട്ടുകള്‍ പറയുന്നതായി  TGA അറിയിച്ചു. 

Also Read: COVAXIN രണ്ട് ഡോസ് എടുത്തവർക്ക് ഇനി ഒമാനിൽ ക്വാറന്റീൻ വേണ്ട

 ഈ വാക്സിനുകളുടെ അംഗീകാരം എന്നതുകൊണ്ട് ഓസ്‌ട്രേലിയ എന്താണ് ഉദ്ദേശിക്കുന്നത് എന്നും   പ്രസ്താവനയില്‍  പറയുന്നുണ്ട്.   ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള  പൗരന്മാരെക്കൂടാതെ,  ഈ, വാക്സിനുകൾ വ്യാപകമായി വിതരണം ചെയ്തിട്ടുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും   ഓസ്‌ട്രേലിയയിലെയ്ക്കുള്ള പ്രവേശന്‍ സമയത്ത്  Fully Vaccinated ആയി കണക്കാക്കും, ഓസ്ട്രേലിയൻ അതോറിറ്റി അറിയിച്ചു.  

Also Read: Covaxin | കൊവാക്സിൻ അനുമതി ഇനിയും വൈകും, കുടുതൽ വ്യക്തത വേണമെന്ന് WHO

കോവാക്‌സിന് അംഗീകാരം  നല്‍കിയത് വഴി  ഇത്  വിദ്യാർത്ഥികളുടെ സുഗമമായ തിരിച്ചുവരവിനേയും ഓസ്‌ട്രേലിയയിലേക്കുള്ള വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികളുടെ യാത്രയിലും കാര്യമായ സ്വാധീനം ചെലുത്തും  

അതേസമയം, നവംബർ 3 ന് നടക്കുന്ന യോഗത്തിൽ ലോകാരോഗ്യ സംഘടന (WHO) Covaxin-ന്‍റെ അടിയന്തര ഉപയോഗ ലിസ്റ്റിംഗിനെക്കുറിച്ച് ഒരു തീരുമാനത്തിലെത്താൻ സാധ്യതയുണ്ട് .  ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഈ വർഷം ഏപ്രിൽ  മുതല്‍  അനുമതിയ്ക്കായി കാത്തിരിയ്ക്കുകയാണ്  എന്നതാണ് മറ്റൊരു വസ്തുത.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News