Covaxin | കൊവാക്സിൻ അനുമതി ഇനിയും വൈകും, കുടുതൽ വ്യക്തത വേണമെന്ന് WHO

Covaxin പ്രതിരോധശേഷിയെ കുറിച്ചാണ് WHO ഇന്ത്യൻ കോവിഡ് വാക്സിൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ വ്യക്ത വരുത്ത് നവംബർ 3ന് WHO വീണ്ടും യോഗം ചേരും.

Written by - Zee Malayalam News Desk | Last Updated : Oct 27, 2021, 12:15 PM IST
  • കൂടുതൽ വ്യക്തത ആവശ്യപ്പെട്ടാണ് WHO അംഗീകാരം നൽകുന്നത് നീട്ടിവെച്ചിരിക്കുന്നത്.
  • വാക്സിന്റെ പ്രതിരോധശേഷിയെ കുറിച്ചാണ് WHO ഇന്ത്യൻ കോവിഡ് വാക്സിൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
  • ഇതിൽ വ്യക്ത വരുത്ത് നവംബർ 3ന് WHO വീണ്ടും യോഗം ചേരും.
  • ഏപ്രിൽ 19നായിരുന്നു ഭാരത് ബയോടെക്ക് ലോകാരോഗ്യ സംഘടനയുടെ അടിയന്തര അനുമതി തേടി അപേക്ഷ സമർപ്പിച്ചത്.
Covaxin | കൊവാക്സിൻ അനുമതി ഇനിയും വൈകും, കുടുതൽ വ്യക്തത വേണമെന്ന് WHO

New Delhi : ഇന്ത്യയിൽ തദ്ദേശീയമായ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ കോവിഡ് കൊവാക്സിന് (Covaxin) അംഗീകാരം നൽകുന്നതിനുള്ള തീരുമാനം ലോകാരോഗ്യസംഘടന വീണ്ടും നീട്ടി. കൂടുതൽ വ്യക്തത ആവശ്യപ്പെട്ടാണ് WHO അംഗീകാരം നൽകുന്നത് നീട്ടിവെച്ചിരിക്കുന്നത്. 

വാക്സിന്റെ പ്രതിരോധശേഷിയെ കുറിച്ചാണ് WHO ഇന്ത്യൻ കോവിഡ് വാക്സിൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ വ്യക്ത വരുത്ത് നവംബർ 3ന് WHO വീണ്ടും യോഗം ചേരും.

ALSO READ : Covid Vaccine for children: കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന് അനുമതി; രണ്ട് വയസ് കഴിഞ്ഞവർക്ക് നൽകുക കൊവാക്സിൻ

ഏപ്രിൽ 19നായിരുന്നു ഭാരത് ബയോടെക്ക് ലോകാരോഗ്യ സംഘടനയുടെ അടിയന്തര അനുമതി തേടി അപേക്ഷ സമർപ്പിച്ചത്. എന്നാൽ വാക്സിന്റെ ഉത്പാദകരിൽ നിന്ന് കൂടുതൽ വിശദീകരണം തേടിയാണ് WHO വാക്സിനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്. 

ALSO READ : കോവാക്സിന് WHO അനുമതി വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യ കൊവാക്സിൻ അനുമതി നൽകിട്ടുണ്ടെങ്കിലും അമേരിക്ക, യുറോപ്യ, ഗൾഫ് രാജ്യങ്ങളിൽ ഈ ഇന്ത്യൻ നിർമിത വാക്സിൻ അനുമതി ലഭിച്ചിട്ടില്ല.  ഇന്ത്യയിൽ നിലവിൽ 5 വാക്സിനുകൾക്ക് അനുമതി നൽകിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ വാക്സിനേഷൻ നടത്തിട്ടുള്ള കൊവാക്സിനും കൊവിഷീൽഡ് വാക്സിനുകളാണ്.

ALSO READ : Bharat Biotech: ഭാരത് ബയോടെക് ഇൻട്രാ നാസൽ വാക്സിൻ; രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് അനുമതി

കൊവാക്സിൻ കോവിഡ് ലക്ഷ്ണമുള്ളവരിൽ 77.8 ശതമാനവും ഡൽറ്റാ വേരിയന്റിൽ 65.2 ശതമാനമാണ് ഫലപ്രാപ്തിയെന്നാണ് നിർമാതാക്കളായ ഭാരത് ബയോടെക്ക് അവകാശപ്പെടുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News