Congress Plenary Session: CWC അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനം, സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍നിന്നും വിട്ടു നിന്ന് ഗാന്ധി കുടുംബം

Congress Plenary Session:  വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരിടാൻ പാർട്ടിയെ സജ്ജമാക്കുന്നതടക്കമുള്ള കാര്യങ്ങളാകും 85-ാമത് പ്ലീനറി സമ്മേളനത്തിൽ ചർച്ചയാകുക.

Written by - Zee Malayalam News Desk | Last Updated : Feb 24, 2023, 05:07 PM IST
  • തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന അഭിപ്രായത്തിനായിരുന്നു മുൻതൂക്കമെങ്കിലും, യോഗം ആവശ്യപ്പെടുകയാണെങ്കിൽ തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
Congress Plenary Session: CWC അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനം, സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍നിന്നും വിട്ടു നിന്ന് ഗാന്ധി കുടുംബം

Congress Plenary Session: ദേശീയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ "ജനാധിപത്യ" രീതി പിന്തുടര്‍ന്ന കോണ്‍ഗ്രസ്‌  പ്രവർത്തക സമിതി അംഗങ്ങളുടെ കാര്യം വന്നപ്പോള്‍ മലക്കം മറിഞ്ഞു.   

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഉണ്ടാവില്ല എന്നും നാമനിര്‍ദേശ രീതി തന്നെ തുടരുമെന്നും കോണ്‍ഗ്രസ്‌ ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ അറിയിച്ചു. കോണ്‍ഗ്രസ്‌ പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് 23 അംഗ പ്രവർത്തക സമിതിയിലേക്കുള്ള നേതാക്കളെ നിശ്ചയിക്കുന്നതിന് തിരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന് തീരുമാനിച്ചത്. പുതിയ അംഗങ്ങളെ പാർട്ടി അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ നാമനിർദേശം ചെയ്യും.

Also Read:  SBI YONO Alert: നിങ്ങളുടെ എസ്ബിഐ യോനോ അക്കൗണ്ട് ഇന്ന് രാത്രി മുതല്‍ പ്രവര്‍ത്തിക്കില്ല...!! എന്താണ് വാസ്തവം?

തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന അഭിപ്രായത്തിനായിരുന്നു മുൻതൂക്കമെങ്കിലും, യോഗം ആവശ്യപ്പെടുകയാണെങ്കിൽ തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.  പി ചിദംബരം, അജയ് മാക്കന്‍ തുടങ്ങിയ നേതാക്കള്‍ തെരഞ്ഞടുപ്പ് നടക്കണമെന്ന നിലപാട് സ്വീകരിച്ചു. എന്നാല്‍, ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം, പ്രവർത്തക സമിതിയെ നാമനിർദ്ദേശം ചെയ്യാനുള്ള തീരുമാനം ഐകകണ്ഠമായിരുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. ആരും എതിരഭിപ്രായം ഉന്നയിച്ചില്ല. പുതിയ സമിതിയെ ദേശീയ അദ്ധ്യക്ഷന്‍ നാമനിർദ്ദേശം ചെയ്യും. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതാകും പ്രവർത്തക സമിതി. തുല്യപ്രാധാന്യം എല്ലാ വിഭാഗങ്ങൾക്കും നൽകും. പാർട്ടി പുന:സംഘടനയിലൂടെ പുതിയൊരു സന്ദേശം കോൺഗ്രസ് മുന്നോട്ട് വയ്ക്കുകയാണ്. കോണ്‍ഗ്രസ്‌ പ്ലീനറി സമ്മേളനത്തെ ശനിയാഴ്ച മല്ലികര്‍ജ്ജുന്‍ ഖാർഗെയും, ഞായറാഴ്ച രാഹുല്‍ ഗാന്ധിയും അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരിടാൻ പാർട്ടിയെ സജ്ജമാക്കുന്നതടക്കമുള്ള കാര്യങ്ങളാകും 85-ാമത് പ്ലീനറി സമ്മേളനത്തിൽ ചർച്ചയാകുക. പ്ലീനറി ചര്‍ച്ചകളാണ് കോണ്‍ഗ്രസിലെ നിര്‍ണായക തീരുമാനങ്ങളുടെയെല്ലാം തുടക്കം. 

രാജ്യത്തിന്‍റെ  വർത്തമാന സാഹചര്യം കണക്കിലെടുത്ത് കോണ്‍ഗ്രസിനെ ഉടച്ചുവാര്‍ക്കുക എന്നതായിരിക്കും പ്ലീനറി സമ്മേളനത്തിന്‍റെ പ്രധാന അജണ്ട. 2024ലെ പൊതു തിരഞ്ഞെടുപ്പാണ് സമ്മേളനം പ്രധാനമായും ഉന്നംവയ്ക്കുന്നത്. തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് എത്രത്തോളം മുന്‍കൈയെടുക്കുമെന്ന വിലയിരുത്തലാകും രണ്ട് ദിവസമായി നടക്കുന്ന ഈ യോഗത്തിന്‍റെ പ്രധാന ലക്ഷ്യം.  
 
അതേസമയം, കോൺഗ്രസ് സ്റ്റിയറിംഗ്  കമ്മിറ്റി യോഗത്തിൽ ഗാന്ധി കുടുംബം പങ്കെടുത്തില്ല
വെള്ളിയാഴ്ച മുതൽ റായ്പൂരിൽ ആരംഭിച്ച കോണ്‍ഗ്രസ്‌ പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽനിന്നും ഗാന്ധി കുടുംബം വിട്ടുനിന്നു.  

കോൺഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ പാർട്ടിയിൽ പിടിമുറുക്കിയെന്ന വ്യക്തമായ സന്ദേശമാണോ ഇത് നല്‍കുന്നത് എന്നാണ്  ഈ വിഷയത്തില്‍ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. യോഗത്തിൽ നിന്ന് ഗാന്ധി കുടുംബം വിട്ടുനിന്നത് ഖാർഗെയ്ക്ക് പൂർണ അധികാരം നൽകിയതിന്‍റെ വ്യക്തമായ സൂചനയാണെന്നും പാർട്ടിയിൽ തീരുമാനങ്ങൾ എടുക്കുന്നത് ഗാന്ധി കുടുംബത്തിന്‍റെ സ്വാധീനത്തിലാണ് എന്ന സന്ദേശം നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും വൃത്തങ്ങൾ പറഞ്ഞു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News