SBI YONO Alert: നിങ്ങളുടെ എസ്ബിഐ യോനോ അക്കൗണ്ട് ഇന്ന് രാത്രി മുതല്‍ പ്രവര്‍ത്തിക്കില്ല...!! എന്താണ് വാസ്തവം?

SBI YONO Alert:  ഈ സന്ദേശത്തില്‍ അക്കൗണ്ട് ഉടമയോട് പാൻ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു. ഈ സന്ദേശത്തിൽ ഒരു ലിങ്കും നൽകിയിട്ടുണ്ട്. പാന്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്തില്ല എങ്കില്ല എങ്കില്‍ ഉടന്‍ തന്നെ നിങ്ങളുടെ അക്കൗണ്ട് രാത്രി മുതൽ ക്ലോസ് ചെയ്യപ്പെടും എന്നാണ് സന്ദേശം

Written by - Zee Malayalam News Desk | Last Updated : Feb 24, 2023, 11:51 AM IST
  • ഈ സന്ദേശത്തില്‍ അക്കൗണ്ട് ഉടമയോട് പാൻ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു. ഈ സന്ദേശത്തിൽ ഒരു ലിങ്കും നൽകിയിട്ടുണ്ട്. പാന്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്തില്ല എങ്കില്ല എങ്കില്‍ ഉടന്‍ തന്നെ നിങ്ങളുടെ അക്കൗണ്ട് രാത്രി മുതൽ ക്ലോസ് ചെയ്യപ്പെടും എന്നാണ് സന്ദേശം
SBI YONO Alert: നിങ്ങളുടെ എസ്ബിഐ യോനോ അക്കൗണ്ട് ഇന്ന് രാത്രി മുതല്‍ പ്രവര്‍ത്തിക്കില്ല...!! എന്താണ് വാസ്തവം?

SBI YONO Alert: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ  എസ്ബിഐയിൽ (SBI) അക്കൗണ്ട് ഉണ്ടെങ്കിൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്....!! അതായത്, സൈബർ കുറ്റകൃത്യങ്ങൾ വര്‍ദ്ധിച്ചു വരുന്ന ഈ സമയത്ത് ഈ വാര്‍ത്ത‍ ശ്രദ്ധിക്കേണ്ടതും ജാഗ്രത പാലിക്കേണ്ടതും അനിവാര്യമാണ്. 

കഴിഞ്ഞ ദിവസങ്ങളില്‍ എസ്ബിഐ അക്കൗണ്ടുമായി ബന്ധപ്പെട്ട ചില സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നുണ്ട്. അതായത്, ഈ സന്ദേശത്തില്‍ അക്കൗണ്ട് ഉടമയോട് പാൻ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു. ഈ സന്ദേശത്തിൽ ഒരു ലിങ്കും നൽകിയിട്ടുണ്ട്. പാന്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്തില്ല എങ്കില്ല എങ്കില്‍ ഉടന്‍ തന്നെ നിങ്ങളുടെ അക്കൗണ്ട് രാത്രി മുതൽ ക്ലോസ് ചെയ്യപ്പെടും എന്നാണ് സന്ദേശം. നിങ്ങൾക്കും അടുത്തിടെ അത്തരം എന്തെങ്കിലും സന്ദേശം ലഭിച്ചിട്ടുണ്ടെങ്കിൽ, യാതൊരു കാരണവശാലും മറുപടി നൽകരുത്.

Also Read:  Facebook Layoffs: ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും, സൂചന നല്‍കി ഫേസ്ബുക്ക്

ഈ സന്ദേശവുമായി ബന്ധപ്പെട്ട് സർക്കാർ ഈ വലിയ വിവരമാണ് ഇപ്പോള്‍  നൽകിയിരിയ്ക്കുന്നത്. അതായത് സര്‍ക്കാര്‍ നടത്തിയ വസ്തുതാ പരിശോധനയിലൂടെ പുറത്തുവന്ന വിവരം ഇപ്രകാരമാണ്. 

വൈറലായ സന്ദേശം സംബന്ധിച്ച് പിഐബി ഫാക്റ്റ് ചെക്ക്  (PIB Fact Check) നടത്തിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട യാഥാർത്ഥ്യം പുറത്തായത്. ബാങ്കിന്‍റെ ഭാഗത്ത് നിന്ന് ഇടപാടുകാർക്ക് ഇത്തരത്തിൽ യാതൊരു സന്ദേശവും അയച്ചിട്ടില്ലെന്ന് വസ്തുതാ പരിശോധനയിൽ കണ്ടെത്തി. ഈ സന്ദേശം പൂർണ്ണമായും വ്യാജമാണ്. കൂടാതെ, ഈ സന്ദേശത്തിന് മറുപടിയായി നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ പങ്കിടുകയാണ് എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ തട്ടിപ്പിന് ഇരയാകാം.   നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആരുമായും പങ്കിടരുതെന്ന് PIB ഫാക്റ്റ് ചെക്ക് കര്‍ശനമായി  നിർദ്ദേശിച്ചു.

Also Read:  Pawan Khera Arrest Update: പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം, എഫ്ഐആറുകൾ സംയോജിപ്പിക്കണമെന്ന് സുപ്രീംകോടതി

ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നതിൽ നിന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ ഔദ്യോഗിക വസ്തുതാ പരിശോധനയായ 'PIB ഫാക്റ്റ് ചെക്ക്' (PIB Fact Check) ആളുകളെ വിലക്കിയിട്ടുണ്ട് . 

 വൈറൽ സന്ദേശത്തിൽ എന്താണ് ഉള്ളത്?
സോഷ്യൽ മീഡിയയിൽ വൈറലാകുകയും ആളുകള്‍ വന്‍ തട്ടിപ്പിന് ഇരയാകുകയും ചെയ്യാന്‍ സാധ്യതയുള്ള ഈ  സന്ദേശത്തിൽ ഇക്കാര്യം ചെയ്തില്ല എങ്കില്‍ നിങ്ങളുടെ എസ്ബിഐ യോനോ അക്കൗണ്ട് ഇന്ന് രാത്രി ക്ലോസ് ചെയ്യപ്പെടുമെന്ന് പറഞ്ഞിട്ടുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പാൻ കാർഡ് നമ്പർ അപ്ഡേറ്റ് ചെയ്യുക, ഇതാണ് സന്ദേശം.

ഈ വിഷയത്തില്‍, SBI കൂടെക്കൂടെ ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു, അതായത്, ഉപഭോക്താക്കളുടെ വിവരങ്ങള്‍ ബാങ്ക് ഒരിയ്ക്കലും ഇ-മെയിലിലൂടെയോ SMS വഴിയോ ചോദിക്കില്ല.  അതിനാല്‍ ഇത്തരത്തില്‍ ഒരു സന്ദേശം ലഭിച്ചാല്‍, മറുപടി നല്‍കുന്നതിന് പകരം ഉടന്‍തന്നെ ബാങ്കുമായി ബന്ധപ്പെടുക.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News