Bengaluru Cholera Outbreak : ജലക്ഷാമത്തിന് പിന്നാലെ ബെംഗളൂരുവിൽ കോളറ വ്യാപനം; 50 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു

Cholera Outbreak In Bengaluru : ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്  

Written by - Zee Malayalam News Desk | Last Updated : Apr 7, 2024, 07:29 PM IST
  • ബിഎംസിആർഐയുടെ വനിത ഹോസ്റ്റലിൽ തമാസിക്കുന്ന വിദ്യാർഥിനികളിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്.
  • രോഗബാധിതരായ 47 വിദ്യാർഥികളെ ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുയും ചെയ്തു.
Bengaluru Cholera Outbreak : ജലക്ഷാമത്തിന് പിന്നാലെ ബെംഗളൂരുവിൽ കോളറ വ്യാപനം; 50 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു

ബെംഗളൂരു : ജലക്ഷാമം കൊണ്ട് വലയുന്ന ബെംഗളൂരു നഗരത്തിൽ കോളറ വ്യാപനവും. ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ബിഎംസിആർഐ) രണ്ട് വിദ്യാർഥികൾക്ക് കഴിഞ്ഞ ദിവസം ഏപ്രിൽ അഞ്ചാം തീയതി കോളറ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ബിഎംസിആർഐയിലെ മറ്റ് വിദ്യാർഥികളിലും കോളജ് അധികൃതർ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ 45 വിദ്യാർഥികൾക്കും കൂടി രോഗബാധ കണ്ടെത്തി. ബിഎംസിആർഐയുടെ വനിത ഹോസ്റ്റലിൽ തമാസിക്കുന്ന വിദ്യാർഥിനികളിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്.

രോഗബാധിതരായ 47 വിദ്യാർഥികളെ ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുയും ചെയ്തു. രോഗബാധിതരായ വിദ്യാർഥിനികളിൽ വയറിളക്കവും നിർജ്ജലനീകരണവും മറ്റ് വയറ് സംബന്ധമായ അസ്വസ്ഥകളുമാണ് രോഗലക്ഷണങ്ങളായി കണ്ടെത്തിയത്. 

ALSO READ : Rameshwaram Cafe Blast : ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; മുഖ്യസൂത്രധാരൻ എൻഐഎയുടെ പിടിയിൽ

ഹോസ്റ്റിലിൽ കൂടുതൽ സുരക്ഷക്രമീകരണങ്ങൾ ഒരുക്കുമെന്ന് ബിഎംസിആർഐ ഡയറക്ടറും ഡീനുമായ രമേഷ് കൃഷ്ണ അറിയിച്ചു. ഹോസ്റ്റിലിലേക്കുള്ള വെള്ളവും ഭക്ഷണവും എത്തിക്കുന്ന ഇടങ്ങളിൽ ശുചീകരണം നടത്തുമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

അതേസമയം കർണാടകയിൽ ഇതുവരെയായി കോളറ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ആറ് പേരിൽ മാത്രമാണെന്നാണ് കർണാടക ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. അതിൽ അഞ്ചും റിപ്പോർട്ട് ചെയ്തത് മാർച്ച് മാസത്തിലായിരുന്നു. ചൂട് വർധിക്കുന്നതും നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ജലക്ഷാമവും ബെംഗളൂരുവിൽ കോളറ വ്യാപനത്തിന് സാധ്യതയേറെയാണ്. അതേസമയം ഇതുവരെ കർണാടകയിൽ കോളറ വ്യാപനം ഉണ്ടായിട്ടില്ലയെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News